തിരുവനന്തപുരം :വെഞ്ഞാറമൂട് താന്നിമൂട് സിൽക്ക് ഫാം -വള്ളിയരുപ്പൻകാട്-തേമ്പാമൂട് റോഡ് പണിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച (ഏപ്രിൽ 29) മുതൽ മെയ് മൂന്ന് വരെ, ഇതു വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.