ആറ്റുകാൽ പൊങ്കാല ;ഗതാഗത നിയന്ത്രണവും,പാർക്കിംഗ് സൗകര്യങ്ങളും…. അറിയേണ്ടത്1 min read

തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയോടാനുബന്ധിച്ച് നഗരത്തിൽ ഇന്ന് 2മണിമുതൽ ആരംഭിച്ച ഗതാഗത നിയന്ത്രണം നാളെ രാത്രി 8മണിവരെ തുടരും.

നഗരാതിര്‍ത്തിക്കുള്ളില്‍ ഹെവി വാഹനങ്ങള്‍, കണ്ടെയ്നര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കില്ല.

ആറ്റുകാല്‍ ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം -പാടശ്ശേരി ചിറപ്പാലം ബണ്ട് റോഡ്, അട്ടക്കുളങ്ങര-മണക്കാട് മാര്‍ക്കറ്റ് റോഡ്, അട്ടക്കുളങ്ങര-കമലേശ്വരം റോഡ്, കമലേശ്വരം-വലിയപള്ളി റോഡ്, കൊഞ്ചിറവിള-ആറ്റുകാല്‍ റോഡ്, ചിറമുക്ക്-ഐരാണിമുട്ടം റോഡ്, കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര-ഈഞ്ചക്കല്‍ റോഡ്, വെട്ടിമുറിച്ചകോട്ട-പടിഞ്ഞാറേകോട്ട റോഡ്,

മിത്രാനന്ദപുരം -ശ്രീകണ്ഠേശ്വരം, പഴവങ്ങാടി-സെന്‍ട്രല്‍ തിയേറ്റര്‍ റോഡ്, പഴവങ്ങാടി-എസ്പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്, മേലേപഴവങ്ങാടി-പവര്‍ഹൗസ് റോഡ്, തകരപ്പറമ്ബ് റോഡ്, ശ്രീകണ്ഠേശ്വരം-പുന്നപുരം റോഡ്, കൈതമുക്ക്-വഞ്ചിയൂര്‍ റോഡ്, വഞ്ചിയൂര്‍-പാറ്റൂര്‍ റോഡ്, വഞ്ചിയൂര്-നാലുമുക്ക് റോഡ്, ഉപ്പിടാംമൂട്-ചെട്ടിക്കുളങ്ങര ഓവര്‍ ബ്രിഡ്ജ് റോഡ്, കുന്നുംപുറം-ഉപ്പിടാംമൂട് റോഡ്, ഐരാണിമുട്ടം-കാലടി മരുതൂര്‍ക്കടവ് റോഡ്, ചിറമുക്ക്-ചെട്ടിക്കവിളാകം കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ റോഡുകളുടെ വശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ അനുവദിക്കില്ല.

പൊങ്കാലയിടാൻ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യവാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എംസി, എംജി റോഡുകളിലോ ഒരു കാരണവശാലും പാര്‍ക്ക് ചെയ്യുവാൻ പാടില്ല. മുന്നറിയിപ്പു തെറ്റിച്ചു നിർത്തിയിടുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ചു നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കും.

ഫുട്പാത്തുകളില്‍ അടുപ്പുകള്‍ കൂട്ടുവാൻ പാടില്ല. പൊങ്കാല അടുപ്പുകള്‍ക്കു സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാൻ പാടില്ല. അനധികൃത കച്ചവടങ്ങള്‍ അനുവദിക്കുന്നതല്ല.

റോഡുകളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ്,പോലീസ്, മറ്റ് അവശ്യ സര്‍വീസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനാവശ്യമായ വഴി സൗകര്യം നല്‍കി മാത്രമേ പൊങ്കാല അടുപ്പുകള്‍ വയ്ക്കാവൂ. ലഘുപാനീയങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും മാര്‍ഗതടസം വരാത്ത രീതിയില്‍ വാഹനങ്ങള്‍ നിർത്തിയിട ണം.

പാര്‍ക്കിംഗ് സ്ഥലങ്ങള്‍

കരമന കല്‍പാളയം മുതല്‍ നിറമണ്‍കര പട്രോള്‍ പമ്ബ് ഭാഗം വരെ റോഡിന്‍റെ ഒരുവശത്ത് പാര്‍ക്ക് ചെയ്യാവുന്നതാണ്.

കോവളം-കഴക്കൂട്ടം ബൈപ്പാസ് റോഡില്‍ സര്‍വീസ് റോഡുകള്‍ ഒഴിച്ച്‌ റോഡിന്‍റെ വശങ്ങളിലും പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എല്‍ബിഎസ് എന്‍ജിനീയറിംഗ് കോളേജ് ഗ്രൗണ്ട്, നിറമണ്‍കര എന്‍എസ്‌എസ് കോളജ് ഗ്രൗണ്ട്, പാപ്പനംകോട് എൻജിനീയറിംഗ് കോളജ് ഗ്രൗണ്ട്, തൈയ് ക്കാട് സംഗീത കോളജ്, വഴുതക്കാട് പിടിസി ഗ്രൗണ്ട്, ടാഗോര്‍ തീയറ്റര്‍ കോമ്ബൗണ്ട്‍, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍, കേരള യൂണിവേഴ്സിറ്റി ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.

പാര്‍ക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളിലും ‍ഡ്രൈവര്‍/സഹായി ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം വാഹനത്തിന്‍റെ വിന്‍ഡ് സ്ക്രീനില്‍ ഡ്രൈവര്‍/ സഹായിയുടെ മൊബൈല്‍ നമ്ബര്‍ പ്രദര്‍ശിപ്പിക്കണം.

ഗതാഗത നിയന്ത്രണം

ഇന്നും നാളെയും ആറ്റിങ്ങല്‍ ഭാഗത്തുനിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ഹെവി വാഹനങ്ങള്‍ കഴക്കൂട്ടത്തു നിന്നും ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യം കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകണം.

പേരൂര്‍ക്കട ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ഊളന്‍പാറ ശാസ്തമംഗലം ഇടപ്പഴിഞ്ഞി പൂജപ്പുര വഴിയും പോകണം. വെഞ്ഞാറമ്മൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകണം.

നെയ്യാറ്റിന്‍കര ഭാഗത്തുനിന്നും കഴക്കൂട്ടം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം വിഴിഞ്ഞം എൻഎച്ച്‌ ബൈപ്പാസ് റോഡുവഴി പോകണം. പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളുമായി ആറ്റിങ്ങല്‍, കൊല്ലം വെഞ്ഞാറമൂട്, കിളിമാനൂര്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ഈ‍ഞ്ചക്കല്‍ ചാക്ക-കഴക്കൂട്ടംബൈപാസ് വെട്ടുറോഡ് വഴിയും പോകണം.

Leave a Reply

Your email address will not be published. Required fields are marked *