ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ, വൻ സുരക്ഷയൊരുക്കി, ഊർജസ്വലരായി പോലീസും, മറ്റ് വകുപ്പുകളും1 min read

തിരുവനന്തപുരം :ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. പൊങ്കാലയോടാനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി സർക്കാരും, ട്രസ്റ്റും. നഗരത്തിൽ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തില്‍ ഗതാഗത ക്രമീകരണം ഒരുക്കുമെന്ന് തിരുവനന്തപുരം ഡി സി പി വ്യക്തമാക്കി.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഉത്സവം ആരംഭിച്ചത് മുതല്‍ പൊലീസ് സുസ്സജ്ജമാണ്. നഗരത്തില്‍ പ്രധാനപ്പെട്ട ഇടങ്ങളില്‍ എല്ലാം കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തും സുരക്ഷാ ശക്തമാണ്. 3500 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് പൊങ്കാല ദിവസം നഗരത്തിലാകെ സുരക്ഷാ ഒരുക്കുന്നത്. നഗരത്തിലെ റോഡുകളെ നാലായി തിരിച്ചാകും ഗതാഗത ക്രമീകരണമെന്ന് തിരുവനന്തപുരം DCP നിധിൻരാജ് പി അറിയിച്ചു.

നഗരത്തിലെ ചില റോഡുകളില്‍ നിർമ്മാണം പ്രവർത്തനങ്ങള്‍ നടക്കുന്നത് മുന്നില്‍ കണ്ടുള്ള ക്രമീകരണങ്ങളും പൊലീസ് ഒരുക്കുന്നുണ്ട്. ഷാഡോ പോലീസിന്റെ നിരീക്ഷണം, മഫ്തി പെട്രോളിംഗ്, ബൈക്ക് പട്രോളിംഗ് തുടങ്ങി ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും പൊങ്കാല ദിവസം ഉണ്ടാകും. ആറ്റുകാല്‍ ക്ഷേത്രത്തിലും, ക്ഷേത്ര പരിസരത്തും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊങ്കാല ദിവസം പൊലീസ് ഒരുക്കുന്നതെന്നും DCP നിധിൻരാജ് പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *