തിരുവനന്തപുരം :പേരൂർക്കട-ശാസ്തമംഗലം റോഡിലെയും പി.എം.ജി നന്തൻകോട് റോഡിലെയും ടാറിംഗുമായി ബന്ധപ്പെട്ട് 29-10-2024 തീയതി മുതൽ 01-11-2024 തീയതി വരെ പേരൂർക്കട-ശാസ്തമംഗലം , പി.എം.ജി -നന്തൻകോട് റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
• പേരൂർക്കട ഭാഗത്തു നിന്നും ശാസ്തമംഗലം ഭാഗത്തേക്കും പെെപ്പിൻമൂട് വഴി ഗോള്‍ഫ് ലിങ്ങ്സ് ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ പേരൂർക്കട , അമ്പലമുക്ക്,കവടിയാർ, വെള്ളയമ്പലം വഴി പോകേണ്ടതാണ്.
• ശാസ്തമംഗലം ഭാഗത്തു നിന്നും പേരൂർക്കട ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ശാസ്തമംഗലം,വെള്ളയമ്പലം, കവടിയാർ,അമ്പലമുക്ക് വഴി പോകേണ്ടതാണ്.
• പി.എം.ജി ഭാഗത്തു നിന്നും നന്തൻകോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പി.എം.ജി, ജിവിരാജ, കോർപ്പറേഷൻ ഓഫീസ് ജംഗ്ഷൻ വഴിയും, നന്തൻകോട് ഭാഗത്തു നിന്നും പി.എം.ജി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ നന്തൻകോട്, കോർപ്പറേഷൻ ഓഫീസ് ജംഗ്ഷൻ ,ജിവിരാജ വഴിയോ നന്തൻകോട്, വെെ.എം.ആർ,ചാരാച്ചിറ,പ്ലാമുട് വഴിയോ പോകേണ്ടതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.
2024-10-29