തിരുവനന്തപുരം :ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദിവാസി മേഖലയിലെ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ പോട്ടമാവ് സെറ്റിൽമെന്റിലെ വോട്ടർമാർക്കായി വോട്ട് സംവാദം സംഘടിപ്പിച്ചു. സമ്മതിദാനത്തിന്റെ പ്രധാന്യത്തെ സംബന്ധിച്ച് 2023 ബാച്ച് ഐഎഎസ് ട്രെയിനികൾ വോട്ടർമാരുമായി സംവദിച്ചു. അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് സെന്ററിൽ നടന്ന വോട്ട് സംവാദത്തിൽ വാമനപുരം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ മാത്യു എ.ജെ, നെടുമങ്ങാട് തഹസിൽദാർ സജീവ് കുമാർ പി.എ, പെരിങ്ങമല വില്ലേജ് ഓഫീസർ കെ ഷഫീഖ്, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ എന് സന്തോഷ് കുമാർ, ഊര് മൂപ്പൻ നാരായണൻ കാണി, പോട്ടമാവ് സെറ്റിൽമെന്റ് നിവാസികൾ എന്നിവരും പങ്കെടുത്തു.