തിരുവനന്തപുരം മൃഗശാലയിൽ നിന്നും ഹനുമാൻ കുരങ്ങ് പുറത്തുചാടി, പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം1 min read

13/6/23

തിരുവനന്തപുരം :തിരുവനന്തപുരം മൃഗശാലയിൽ നിന്നും ഹനുമാൻ കുരങ്ങ് പുറത്തു ചാടി.കുരങ്ങിന് ആക്രമണ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്‍‌ശകര്‍ക്ക് കാണാൻ തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാള്‍ നടക്കാനിരിക്കെ കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. ജീവനക്കാര്‍ തെരച്ചില്‍ നടത്തുന്നുണ്ട്.

അതേസമയം, മാസങ്ങള്‍ക്ക് മുൻപും ഇത്തരത്തില്‍ മൃഗശാലയില്‍ നിന്ന് കുരങ്ങൻ പുറത്തുചാടിയിരുന്നു. അന്ന് ജീവനക്കാരുടെ ഇടപെടലിൽ ഏറെ പണിപെട്ടെങ്കിലും കൂട്ടിൽ കയറ്റാൻ സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *