29/8/22
ആലപ്പുഴ :ഗവർണർ ആരിഫ്ഖാനെ പുകഴ്ത്തി കായംകുളം എംഎല്‍എ യു പ്രതിഭ. സർക്കാർ /ഗവർണർ വിവാദങ്ങള്‍ക്കിടയിലാണ് ഗവര്‍ണറെ പ്രതിഭ പുകഴ്ത്തിയത്. ചെട്ടികുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവതിയാഘോഷച്ചടങ്ങിലാണ് സംഭവം . ഗവര്‍ണറുടെ പെരുമാറ്റത്തെയും വസ്ത്രധാരണത്തെയും പുകഴ്‌ത്തി കൊണ്ടായിരുന്നു പ്രതിഭ സംസാരിച്ചത് .”എല്ലാവരോടും വളരെ സ്‌നേഹത്തോടെയാണു ഗവര്‍ണര്‍ പെരുമാറുന്നത്. എല്ലാവരുടെയും കാര്യത്തില്‍ അദ്ദേഹത്തിനു പ്രത്യേകശ്രദ്ധയുണ്ട്. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സുധാകരക്കുറുപ്പിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നു പറഞ്ഞപ്പോള്‍ത്തന്നെ വേദിയില്‍നിന്ന് അദ്ദേഹത്തിന്റെ അടുത്തെത്തി വിശേഷങ്ങള്‍ തിരക്കി.
രാഷ്ട്രീയഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണ്. മലയാളംപഠിക്കാന്‍ ഗവര്‍ണര്‍ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുള്ള ഇഷ്ടവും ശ്രദ്ധേയമാണ്. വേദിയിലിരുന്ന ഗവര്‍ണറെ നോക്കി വേഷം നന്നായിട്ടുണ്ടന്നും പ്രതിഭ പറഞ്ഞു. ഗവര്‍ണര്‍ ചിരിയോടെ നന്ദിപ്രകടിപ്പിച്ചു. ചെട്ടികുളങ്ങര കുംഭ ഭരണിക്കു വരണമെന്ന ആഗ്രഹം പ്രസംഗത്തിനിടെ ഗവര്‍ണര്‍ വ്യക്തമാക്കി.
അതേസമയം, ഗവര്‍ണര്‍ ഉദ്ഘാടകനായ ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടിയെയും ക്ഷണിച്ചിരുന്നു. എന്നാല്‍, യോഗത്തിനെത്താന്‍ അസൗകര്യമുണ്ടെന്നും പിന്നീടെത്താമെന്നും മന്ത്രി സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു.