ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗത്തിന്റെ അനുകൂല്യം ലഭിച്ചതായി ആരോപിക്കപ്പെട്ട സിപിഎം മുൻ MLAയുടെ ജീവചരിത്രം പ്രകാശനം ചെയ്തത് ഹർജ്ജിയിൽ വാദം കേട്ട ഉപലോകയുക്ത; ഉന്നത നീതിപീഠത്തിന്റെ ഔന്ന്യത്യവും ധാർമ്മികതയും പുലർത്താത്ത ഉപലോകയുക്തമാർ ഹർജ്ജിയിൽ വിധിന്യായം പുറപ്പെടുവിക്കുന്നത് വിലക്കണമെന്ന് ഗവർണ്ണർക്കും ലോകായുക്തയ്ക്കും ഹർജ്ജിക്കാരന്റെ പരാതി1 min read

1/9/23

വിധിപറയേണ്ട ഉപലോകായുക്തമാർ തന്നെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായ പരാതിയിൽ പ്രധാനമായി പരാമർശിക്കപെട്ടിട്ടുള്ള മുൻ സിപിഎം MLA യുടെ ജീവചരിത്രം പ്രകാശനം ചെയ്തതും, ജീവചരിത്രസ്മരണികയിൽ തങ്ങളുടെ SFI പ്രവർത്തനകാലത്തെ സുഹൃത്തായിരുന്ന അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമ്മകുറിപ്പുകൾ എഴുതിയതും മറച്ചുവച്ച് ഹർജ്ജിയിൽ വാദം കേട്ടത് വിവാദമാകുന്നു.

ഉന്നത നീതിപീഠത്തിന്റെ ധാർമ്മികതയും, നിഷ്പക്ഷതയും,
ഔന്ന്യത്യവും ഉയർത്തി പിടിക്കാത്ത ഉപ ലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ്, ജസ്റ്റിസ് ഹരുൺ അൽ റഷിദ്‌ എന്നിവർ ഉൾപ്പെട്ട മൂന്ന് അംഗ ബെഞ്ച് ദുരിതാശ്വാസ നിധി കേസിൽ വിധിന്യായം പുറപ്പെടുവിക്കുന്നത്
തടയണമെന്ന് ആവശ്യപ്പെട്ട് നിയമന അധികാരിയായ ഗവർണർക്ക് ഹർജ്ജിക്കാരൻ പരാതി നൽകി.ഈ ആവശ്യം ഉന്നയിച്ചു് ലോകയുക്തയ്ക്ക് പ്രത്യേക പരാതി നൽകുമെന്നും ഹർജ്ജിക്കാരനായ R.S.ശശികുമാർ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും രാഷ്ട്രീയ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മകന് അസിസ്റ്റന്റ് എഞ്ചിനീയർ ജോലിക്ക് പുറമെ വാഹനവായ്പ്പയ്ക്കും സ്വർണപണയം മടക്കി കിട്ടുന്നതിനും ചട്ടവിരുദ്ധമായി എട്ടരലക്ഷം രൂപ മുൻ ചെങ്ങന്നൂർ MLA കെ. കെ. രാമചന്ദ്രൻ നായ രുടെ കുടുംബത്തിന് അനുവദിച്ചതെന്നാണ് ലോകയുക്തയിൽ ഫയൽചെയ്ത ഹർജ്ജിയിൽ ആരോപിച്ചിട്ടുള്ളത്.
പ്രസ്തുത സിപിഎം നേതാവിന്റെ ജീവചരിത്രമാണ് ഉപലോകയുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് പ്രകാശനം ചെയ്തത്. ജീവചരിത്രസ്മരണികയിൽ ഇദ്ദേഹത്തിന്റെയും ഹർജ്ജിയിൽ വാദം കേട്ട മറ്റൊരു ഉപലോകാ യുക്തയായ ജസ്റ്റിസ് ഹരുൺ അൽ റഷിദിന്റെയും ഓർമ്മ കുറിപ്പുകളും ചേർത്തിട്ടുണ്ട്.
ചെങ്ങന്നൂർ ബാർ അസോസിയേഷൻ ഹാളിലാണ് സിപിഎം നേതാവിന്റെ ജീവചരിത്രപ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.

മുൻ സിപിഎം നേതാവിന്റെ ജീവചരിത്രം പ്രകാശനം ചെയ്ത ഉപലോകയുക്തകൂടി ഉൾപ്പെട്ട മൂന്ന് അംഗബെഞ്ചിന്റെ പരിഗണനയ്ക്ക് ദുരിതാശ്വാസ ദുരുപയോഗഹർജ്ജി വിട്ടത്, സത്യസന്ധതയും ധാർമ്മികതയും പുലർത്തേണ്ട നീതിന്യായ വ്യവസ്ഥിതിയെ അവഹേളിക്കുന്നതിന് സമാനമാണെന്ന് ഹർജ്ജിക്കാരൻ പരാതിയിൽ പറയുന്നു.

ന്യായാധിപൻമാർ ഇത്തരം സന്ദർഭങ്ങളിൽ ഹർജ്ജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് സ്വയം മാറി നിന്ന് തന്റെ ധാർമ്മികത പരസ്യമാക്കുകയാണ് വേണ്ടതെന്നും,സിപിഎം നേതാവായിരുന്ന മുൻ MLA ഉൾപ്പെട്ട ഹർജ്ജിയിൽ വിധി പറയുന്നതിൽ നിന്നും വിവാദ ഉപലോകയുക്തമാരെ ഒഴിവാക്കി, കേസ് തുടർവാദത്തിന് അയൽ സംസ്ഥാനത്തെ ലോകായുക്തയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ഹർജ്ജിക്കാരൻ ലോകയുക്തയുടെ നിയമന അധികാരി കൂടിയായ ഗവർണർക്ക് പരാതി നൽകി. ലോകയുക്തയ്ക്ക് ഇത് സംബന്ധിച്ച് പ്രത്യേക പരാതി നൽകുമെന്നും ഹർജ്ജിക്കാരൻ അറിയിച്ചു.

ദുരിതാശ്വാസനിധി കേസിൽ വാദം കേട്ട ലോകായുക്ത സിറിയക്ക്‌ ജോസഫും ഉപലോകയുക്ത ഹാറൂൺ അൽ റഷീദും ഹർജ്ജിയിൽ തീർപ്പ് കൽപ്പിക്കുന്നതിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചതിനാൽ തുടർ വാദം കേൾക്കുന്നതിന് ഹർജ്ജി ഉപലോകയുക്ത ബാബു മാത്യു. പി.ജോസഫ് കൂടി ഉൾപ്പെട്ട മൂന്ന് അംഗ ബെഞ്ചിന്റെപരിഗണയ്ക്ക് വിടുകയായിരുന്നു.

അന്തരിച്ച NCP നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് 25 ലക്ഷം രൂപയും, ചെങ്ങന്നൂർ MLA ആയിരുന്ന സിപിഎം നേതാവ് കെ. കെ. രാമചന്ദ്രൻ നായരുടെ കുടുംബത്തിന് വായ്പതുകയുടെ തിരിച്ചടവിന് എട്ടര ലക്ഷം രൂപയും, സിപിഎംനേതാവാ യിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്തരിച്ച എസ്കോർട്ട് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ചട്ടവിരുദ്ധമായി അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു ഹർജ്ജി.

കഴിഞ്ഞ ഓഗസ്റ്റ് 11 ന് അവസാന വാദം കേട്ട ലോകായുക്തയുടെ മൂന്ന് അംഗബെഞ്ച് ഹർജ്ജി വിധി പറയുന്നതിന് മാറ്റിയിരിക്കുകയാണ്.

ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിക്കാൻ മന്ത്രി സഭയ്ക്ക് അധികാരമുണ്ടെന്നും ഹർജ്ജിക്ക് സാധുതയില്ലെന്നുമാണ് സർക്കാറിന്റെ വാദം. വാദത്തിനിടെ സർക്കാർ അഭിഭാഷകനെ പ്രശംസിച്ചതും, ഹർജ്ജിക്കാരനെയും ഹർജ്ജിക്കാരന്റെ അഭിഭാഷകനെയും വിവാദത്തിലായിരിക്കുന്ന രണ്ട് ഉപലോകയുക്തമാർ പരസ്യമായി വിമർ ശിച്ചതും വാർത്ത മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *