വി. മാധവൻ (1895-1985) ഇന്ന് 38-ാം ഓർമ്മ ദിനം…. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

10/4/23

നവോത്ഥാ കാലഘട്ടത്തിൽ പൊതുജീവിത്തിൽ ജ്വലിച്ചു നിന്നിരുന്ന പ്രതിഭാശാലികളിൽ ഒരാളായിരുന്നു വി.മാധവൻ വക്കീൽ.1895-ൽ വൈക്കം മണക്കുന്നത്തുള്ള ഒരു പുരാതന കുടുംബത്തിൽ ജനിച്ചു.മാണി – വാവ മാതാപിതാക്കൾ. വൈക്കം ഗവമെൻ്റ് ഹൈ സ്കൂൾ, തിരുവനന്തപുരം ആർട്
സ് കോളേജ്, തിരുവനന്തപുരം ലോ- കോളേജ് എന്നിവിടെങ്ങളിൽ വിദ്യാഭ്യാസം.തിരുവനന്തപുരത്തെ വിദ്യാഭ്യാസ കാലത്ത് ശ്രീനാരായണ ഗുരുവിനെ കാണുവാൻ അവസരമുണ്ടായി. ഗുരുവിൻ്റെ ദർശനം മാധവനിലുളവാക്കിയ പ്രചോദനം പൊതു പ്രവർത്തനങ്ങൾക്ക് പ്രേരണയായി ഭവിച്ചു.നിയമ പഠനം കഴിഞ്ഞ് വൈക്കത്ത് കോടതിയിൽ അഭിഭാഷകനായി.1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ വൈക്കം സത്യാഗ്രഹത്തിൽ വോളണ്ടിയറായി ചേർന്നു. ജാതി വ്യവസ്ഥയും അയിത്തവും മനുഷ്യത്വത്തിൻ്റെ വികാസത്തിനു പ്രതിബന്ധങ്ങളായത് കൊണ്ട് അവയ്ക്കെതിരെ പോരാടേണ്ടത് തൻ്റെ കർത്തവ്യമാണെന്നായിരുന്നു വി.മാധവൻ വക്കീലിൻ്റെ നിഗമനം. ഈ ചിന്താഗതി അദ്ദേഹത്തെ പൊതുപ്രവർത്തന രംഗത്തേയ്ക്ക് കുടുതൽ ആകർഷിച്ചു.1924 സെപ്റ്റംബർ 27 തീയതി ശ്രീ നാരായണ ഗുരു വൈക്കം സത്യാഗ്രഹാശ്രമം സന്ദർശിച്ചപ്പോൾ വി.മാധവൻ വക്കീലിന് ഗുരുവിനെ സ്വികരിക്കാനും സംസാരിക്കാനും സാധിച്ചു.1925-മാർച്ച് 10, 11 തീയതി ഗാന്ധിജിവൈക്കം സന്ദർശിച്ച അവസരത്തിൽ അദ്ദേഹത്തെ സ്വികരിക്കാനും സംസാരിക്കാനും വി.മാധവൻ വക്കീലിന് ഭാഗ്യം ഉണ്ടായി. വക്കീൽപ്പണിയിൽ നല്ല വരുമാനമുണ്ടായിരുന്ന വി.മാധവൻ വക്കീൽ പൊതുപ്രവർത്തന രംഗത്തേക്ക് പോയതു കൊണ്ടുവരുമാനം നഷ്ടമായി. വൈക്കം സത്യാഗ്രഹ കാലം മുതൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിൻ്റെ പ്രവർത്തകനായി.യോഗത്തിൻ്റെ ഡയറക്ടറായി. വളരെക്കാലം പ്രവർത്തിച്ചു.1944 മുതൽ 1947 വരെ വൈക്കം -കോട്ടയം നിയോജക മണ്ഡലത്തിൽ നിന്ന് ശ്രീമൂലം അസംബ്ലിയിലേയക്ക് തിരഞ്ഞെടുത്തു.വൈക്കത്ത് യൂണിയൻ വകയായി എസ്.എം.എസ്.എൻഹൈസ്കൂൾ സ്ഥാപിക്കുന്നതിനും സുപ്രധാന പങ്കുവഹിച്ചത് വി.മാധവൻ വക്കിലാണ്. കൊല്ലത്ത് ശ്രീനാരായണ കോളേജിനാവശ്യമായ വസ്തുതിരുവിതാംകൂർ ഭരണകൂടത്തിൽ നിന്ന് അനുവദിപ്പിക്കുന്നതിന് അന്ന് എം.എൽ.എ. ആയിരുന്ന വി. മാധവൻ വക്കീൽ ദിവാൻ സർ സി.പി രാമസ്വാമി അയ്യരെ സന്ദർശിച്ച ആർ.ശങ്കർ തുടങ്ങിയവരോടൊപ്പം മുണ്ടായിരുന്നു. അന്ന്. കിട്ടിയ സ്ഥലത്താണ് കൊല്ലം എസ്.എൻ കോളേജ് സ്ഥിതി ചെയ്യുന്നത്. 1948-ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് കോട്ടയം റവന്യൂ ഡിവിഷനിൽ വൈക്കം – II നിയോജക മണ്ഡലത്തിൽ വിജയിച്ചു.1952-ൽ കടുത്തുരത്തി നിയോജക മണ്ഡലത്തിൽ നിന്ന് തിരു-കൊച്ചി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുത്ത് .1952 മുതൽ 1953 വരെ ഏ.ജെ.ജോൺ മന്ത്രിസഭയിൽ ആരോഗ്യ വകുപ്പു മന്ത്രിയായിരുന്നു. അദ്ദേഹം മന്ത്രിയായിരുന്ന കാലം ആരോഗ്യ വകുപ്പിൽ മരുന്നുകൾക്ക് ഓർഡർ നല്കിയതിനു കമ്മീഷൻ ആയി അക്കാലത്ത് അമ്പതിനായിരം ( 50000 ) ഇന്നത്തെ ഒരു കോടി റെഡി കാശായി വി.മാധവനെ ഏൽപ്പിക്കാൻ വരുന്ന ലേഡേര്ലി (Iederle) എന്ന കമ്പനി.മുഖ്യമന്ത്രി എ.ജെ.ജോണിനെ ഫോണിൽ വിളിച്ചു പറഞ്ഞ വി.മാധവൻ എന്ന മഹാമന്ത്രി ആ തുക വാങ്ങി മുഖ്യമന്ത്രി ഏ.ജെ.ജോണിനോട് പറഞ്ഞ ശേഷം മുഴുവൻ തുകയും സർക്കാർ ഖജനാവിൽ അടച്ച് രസിത് വാങ്ങി ഫയലിൽ സൂക്ഷിച്ചു വച്ചു. മന്ത്രി പദവി ഒഴിഞ്ഞപ്പോൾ കടം വീട്ടാൻ കുടുംബ സ്വത്ത് 2 ഏക്കർ വിൽക്കേണ്ടി വന്നു.സേവനത്തിൻ്റെ യഥാർത്ഥ നേട്ടം ഈ നഷ്ടപ്പെടലുകളാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിശ്വാസം.ചീഫ് സെക്രട്ടറിയായി വിരമിച്ച എൻ.ചന്ദ്രഭാനു ഐ.എ.എസ് ആയിരുന്നു മന്ത്രിയായ കാലഘട്ടത്തിൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചത്. അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് പിന്നോക്ക സമുദായക്കാർക്കു ഉദ്യോഗത്തിനുള്ള സംവരണത്തിൻ്റെ കാലാവധി അവസാനിച്ചത്. പിന്നോക്ക സമുദായങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ ധീരമായ നിലപാടെടുത്തു.വി.മാധവൻ വക്കീൽ ഈ ഘട്ടത്തിൽ സംവരണം തുടരാൻ മന്ത്രിസഭ തിരുമാനിച്ചു.അദ്ദേഹത്തിൻ്റെ ത്യാഗ സുരഭിലമായ ജീവിതം ഭാവിതലമുറകൾക്കൊരു മാതൃകയാണ്.അദ്ദേഹത്തിന് മൂന്ന് പുത്രിമാരും രണ്ട് പുത്രന്മാരുമാണ് ഉള്ളത്.1985 ഏപ്രിൽ 10-ാം തീയതി പ്രതിഭാധനനായ ആ ദേശസ്നേഹി അന്തരിച്ചു.വി.മാധവൻ വക്കീലിനെപ്പോലെ നിഷ്കളങ്കരും നിസ്വാർത്ഥമതികളും ആർഭാടരഹിതരുമായ നായകന്മാർ വിസ്മൃതകോടിയിൽ പെട്ടു പോകുന്നതിൽ വിസ്മയിക്കാനില്ല. സ്വാതന്ത്ര്യസമര സേനാനി, ത്യാഗിയായ രാഷ്ടീയ പ്രവർത്തകൻ, സമർത്ഥനായ സംഘാടകൻ, ഖ്യാതിയുള്ള അഭിഭാഷകൻ, മികച്ച നിയമസഭാ സാമാളികൻ, പ്രതിബദ്ധതയുള്ള മന്ത്രി എന്നീ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ച അനശ്വര പ്രതിഭയ്ക്ക് ആദരവുണ്ടാകണം, ജന്മനാട്ടിൽ കാലത്തിന് മാച്ചുകളയാനാകാത്ത സ്നേഹത്തിൻ്റെ ആദരവ്.

ലേഖനത്തിനായി വിവരങ്ങൾ നൽകി സഹായിച്ച ശ്രീ കെ.എൻ.ബാൽ ഐ.പി.എസ് (Reted).ശ്രീ.നെട്ടയം.സുന്ദരേശ പണിക്കർ ,Dr. കാനം ശങ്കരപിള്ള സാർ, Dr.രവിന്ദ്രനാഥ് എന്നിവർക്ക് നന്ദി

Leave a Reply

Your email address will not be published. Required fields are marked *