അശ്വിനിദേവ് ബഹുമുഖ പ്രതിഭ; തീരാനഷ്ടം : വി.മുരളീധരൻ1 min read

 

 

ആലപ്പുഴ :ഡി. അശ്വിനിദേവ് അനുസ്മരണം കായംകുളത്ത് കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. അക്ഷരാർത്ഥത്തിൽ ബഹുമുഖ പ്രതിഭ ആയിരുന്നു അശ്വിനിദേവ് എന്ന് അനുസ്മരിച്ചു. കലയും സാഹിത്യവും രാഷ്ട്രീയവും ഒരുപോലെ വഴങ്ങും എന്ന് പ്രവർത്തന മികവിലൂടെ അദ്ദേഹം തെളിയിച്ചു.
സംഘടന പ്രവർത്തനത്തിന് ഒപ്പം തന്നെ സാമൂഹിക – സാംസ്കാരിക മണ്ഡലത്തിൽ സജീവമായി അശ്വിനിദേവ് ഇടപെട്ടു. കൈവെച്ച മേഖലകളിൽ എല്ലാം തന്നെ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി എന്നും വി. മുരളീധരൻ പറഞ്ഞു. രാമകൃഷ്ണ പരമഹംസരുടെ ദർശനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ നടത്തിയ ശ്രമങ്ങളെയും കേന്ദ്രമന്ത്രി സ്മരിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ സൗഹൃദങ്ങൾ ഉണ്ടാക്കിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അശ്വനിദേവിൻ്റെ വീട്ടിലെത്തി എത്തി കുടുംബാംഗങ്ങളെയും വി. മുരളീധരൻ നേരിൽ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *