മാസപ്പടി വിവാദം ;മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് പരിഗണിക്കും1 min read

തിരുവനന്തപുരം :  മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർക്കെതിരായ മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

ധാതുമണല്‍ ഖനനത്തിനു സിഎംആർഎല്‍ കമ്പനിക്കു വഴിവിട്ടു സഹായം നല്‍കിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആർഎല്‍ കമ്പനി  മാസപ്പടി കൊടുത്തുവെന്നാണ് മാത്യു കുഴല്‍നാടൻ ഹർജിയില്‍ ആരോപിക്കുന്നത്.

എന്നാല്‍ ഹർജി നിലനില്‍ക്കില്ലെന്നാണ് വിജിലൻസ് നിലപാട്. ആദായ നികുതി സെറ്റില്‍മെന്റ് ബോർഡിന്റെ തീരുമാനം വിജിലൻസിന്റെ പരിധിയില്‍ പരിശോധിക്കാനാകില്ലെന്നും വിജിലൻസ് വ്യക്തമാക്കുന്നു

മുഖ്യമന്ത്രി, മകള്‍ അടക്കം ഏഴ് പേർക്കെതിരെയാണ് മാത്യു കുഴല്‍നാടൻ ഹർജി ഫയല്‍ ചെയ്തത്. ഫെബ്രുവരി 29നാണ് മാത്യു കുഴല്‍നാടൻ ഹർജി സമർപ്പിച്ചത്. ഹർജി ഫയലില്‍ സ്വീകരിക്കുന്നത് സർക്കാർ അഭിഭാഷകൻ എതിർത്തിരുന്നു. എന്നാല്‍ കോടതി ആവശ്യം തള്ളി. പിന്നീട് സർക്കാർ അഭിഭാഷകനു ഹർജിയില്‍ മറുപടി നല്‍കാൻ 15 ദിവസം സമയം അനുവദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *