തിരുവനന്തപുരം :രാജ്യത്ത് മൂന്നാമതും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമെന്നത് ജനം തീരുമാനിച്ച് കഴിഞ്ഞെന്ന് ആറ്റിങ്ങൽ ലോക്സഭാ ബിജെപി എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ. നരേന്ദ്രമോദിയുടെ സർക്കാരിൻ്റെ ഭാഗമാകുന്ന, അദ്ദേഹത്തിൻ്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്ന ജനപ്രതിനിധി വേണമൊ പ്രതിപക്ഷത്ത് ഇരിക്കുന്ന ജനപ്രതിനിധി വേണമോ എന്നത് ആലോചിച്ച് വോട്ടർമാർ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും വി. മുരളീധരൻ പറഞ്ഞു.
നെടുമങ്ങാട് എൻഡിഎ ഓഫീസ് വി.
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെടുമങ്ങാട് മണ്ഡലം പ്രസിഡൻ്റ് ആർ.ഹരിപ്രസാദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എസ്.സുരേഷ് (സംസ്ഥാന സെക്രട്ടറി) മുളയറ രതീഷ് (ജില്ലാ സെക്രട്ടറി) തോട്ടയ്ക്കാട് ശശി (സംസ്ഥാന കമ്മിറ്റിയംഗം )
വീനിഷ്കുമാർ (മണ്ഡലം ജനറൽ സെക്രട്ടറി) സുരേഷ് നെട്ടിറച്ചിറ( ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡൻ്റ്) എന്നിവർ പങ്കെടുത്തു.
കേരള വണിക വൈശ്യ സംഘം സംസ്ഥാന കമ്മിറ്റി മുൻകൈ എടുത്ത് സംഘടിപ്പിച്ച അതി പിന്നാക്ക സമുദായ സംഘടനകളുടെ യോഗത്തിലും വി. മുരളീധരൻ പങ്കെടുത്തു.
പിന്നാക്ക – ദളിത് വിഭാഗങ്ങളുടെ അവകാശങ്ങളെ കരുതുന്ന, അവരെ മുഖ്യധാരയിലേക്ക് ചേർത്ത് പിടിക്കുന്ന പ്രധാനമന്ത്രിയുടെ സദ്ഭരണ തുടർച്ചയ്ക്ക് സ്ഥാനാർത്ഥി പിന്തുണ തേടി.
വാമനപുരം മണ്ഡലത്തിലെ പുല്ലംപാറ, നെല്ലനാട് പഞ്ചായത്തുകളിൽ സന്ദർശനം നടത്തിയാണ് ഇന്നത്തെ പ്രചാരണം വി. മുരളീധരൻ ആരംഭിച്ചത്.