ലൈംഗിക കുറ്റകൃത്യങ്ങൾ മറച്ചുപിടിച്ചു; സജി ചെറിയാന്‍ രാജിവയ്ക്കണം : വി.മുരളീധരൻ1 min read

 

തിരുവനന്തപുരം :ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അഞ്ചുവര്‍ഷം അടയിരുന്നത് കുറ്റവാളികളെ സംരക്ഷിക്കാനെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.

പോക്സോ വകുപ്പ് അടക്കം ചുമത്തേണ്ട ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും പിണറായി വിജയൻ സർക്കാർ നടപടി എടുത്തില്ല.

പോക്സോ പരിധിയില്‍ വരുന്ന കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചു വയ്ക്കുന്നത് കുറ്റകരമാണ്. സത്യപ്രതിജ്ഞ ലംഘനം നടത്തിയ സജി ചെറിയാന് മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു

വിവരാവകാശം മറയാക്കി മുടന്തൻ ന്യായങ്ങൾ പറയുന്നത് ആരെ സംരക്ഷിക്കാനെന്നും വി.മുരളീധരൻ ചോദിച്ചു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടപ്പോള്‍ വകുപ്പ് കൈകാര്യം ചെയ്ത എ.കെ ബാലനും കുറ്റകൃത്യങ്ങള്‍ മറയ്ക്കാന്‍ കൂട്ടുനിന്നു. സ്ത്രീപക്ഷ സർക്കാർ എന്ന് പറയുന്നവരാണ് ഇത് ചെയ്തത്.

ഇക്കാര്യത്തില്‍ സിനിമയിലും പുറത്തുമുള്ള വനിതാ അവകാശ പ്രവര്‍ത്തകര്‍ക്ക് എന്ത് പറയാനുണ്ടെന്ന് മുരളീധരന്‍ ചോദിച്ചു.

വനിതാമതിൽ കെട്ടിയിട്ട് കാര്യമില്ലെന്നും ജനങ്ങളെ മണ്ടൻമാരാക്കാൻ നോക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *