തിരുവനന്തപുരം :കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ വീട് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ സന്ദർശിച്ചു.
വർക്കല ഇടവ സ്വദേശി ശ്രീജേഷിൻ്റെയും നെടുമങ്ങാട് വലിയമല സ്വദേശി അരുൺ ബാബുവിന്‍റെയും വീടുകളിലാണ് വി.മുരളീധരൻ അനുശോചനം അറിയിക്കാൻ നേരിട്ട് എത്തിയത്.
നെടുമ്പാശേരി വിമാനത്താവളത്തിലും അന്ത്യോപചാരമര്‍പ്പിക്കാൻ വി. മുരളീധരൻ എത്തിയിരുന്നു. ഇത് രാജ്യത്തിന്‍റെ നോവാണെന്നും കേന്ദ്രസര്‍ക്കാര്‍ കൃത്യമായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയെന്നും വി.മുരളീധരൻ പറഞ്ഞു.
ഈ സമയത്ത് അടിസ്ഥാനരഹിതമായ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും മുൻകേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു.