6/10/22
വടക്കാഞ്ചേരി :നാടിനെ നടുക്കിയ അപകടത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായതായി മന്ത്രി ആന്റണി രാജു. യാത്ര വിവരം ഗതാഗത വകുപ്പിനെ അറിയിച്ചില്ല എന്നാണ് മന്ത്രി പറഞ്ഞത്.
അതേസമയം ഡ്രൈവർ ക്ഷീണിതനായിരുണെന്ന് രക്ഷിതാക്കൾ ആരോപിച്ചു. വേളാങ്കണ്ണി യാത്രകഴിഞ്ഞ് രണ്ടു മണിക്കൂർ വൈകിയാണ് ബസ് എത്തിയത്, ഡ്രൈവറുടെ അവസ്ഥ കണ്ട രക്ഷിതാക്കൾ സൂക്ഷിച്ചു പോകണേ എന്ന് മുന്നറിയിപ്പ് നൽകിയെന്നും പറയുന്നു.
രാത്രി ആയതിനാലും തിരക്ക് കുറവായതിനാലും രണ്ടു വാഹനങ്ങളും അമിത വേഗത്തിലായിരുന്നു. മുന്നില്‍ പോയ കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് ടൂറിസ്റ്റ് ബസ് കീഴ്മേല്‍ മറിഞ്ഞു. ഇതിന്റെ വശത്തിലുരഞ്ഞ് കെഎസ്‌ആര്‍ടിസി ബസും ഒരു വശത്തേക്കു ചരിഞ്ഞു. ഏതു ബസിലുള്ളവരാണു മരിച്ചതെന്ന് വ്യക്തമല്ല
ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
അപകടം നടക്കുമ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. എന്താണു സംഭവിച്ചതെന്നറിയുന്നതിനു മുന്‍പേ പലരും മരിച്ചിരുന്നു. തിരിച്ചറിയാനാവാത്ത വിധം വികൃതമാണു പല മൃതദേഹങ്ങളും,.