18/4/23
തിരുവനന്തപുരം :കേരളത്തിന് ലഭിച്ച വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ വരെ എന്നുള്ളത് കാസര്‍കോട് വരെ നീട്ടി. ഏപ്രില്‍ 25നാണ് വന്ദേ ഭാരതിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ്. 24,25 തീയതികളിലാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം. കേരളത്തിലേക്ക് വന്ദേ ഭാരത് വരില്ലെന്ന് ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രചരിപ്പിച്ചതായും എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറിയില്ലേ എന്നും കേന്ദ്ര റെയില്‍വെ മന്ത്രി ചോദിച്ചു.
വിവിധ മേഖലകളിലായി 70 മുതല്‍ 110 കിലോമീറ്റര്‍ വേഗത്തിലാകും വന്ദേ ഭാരത് കേരളത്തില്‍ സഞ്ചരിക്കുക. ഫേസ് ഒന്ന് ഒന്നര വര്‍ഷത്തിനകം കേരളത്തില്‍ പൂര്‍ത്തിയാകും. ഫേസ് രണ്ടില്‍ കേരളത്തില്‍ വേഗം 130 കിലോമീറ്റര്‍ വരെ ഉയര്‍ത്തും. മന്ത്രി അറിയിച്ചു. ആദ്യ യാത്രയില്‍ തിരഞ്ഞെടുക്കപ്പെട്ട 25 യാത്രക്കാര്‍ ഉണ്ടാവും. ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും. 25ന് ശേഷം യാത്രക്കാര്‍ക്കായി ബുക്കിംഗ് സൗകര്യം ആരംഭിക്കും.