വന്ദേഭാരത് ഫ്ലാഗ് ഓഫ് 25ന് ;യാത്രയിൽ പ്രധാനമന്ത്രിക്കൊപ്പം 25പേർ, ടിക്കറ്റ് നിരക്കിലും, സമയക്രമത്തിലും തീരുമാനമായി1 min read

18/4/23

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ കേരള റൂട്ടിലെ സമയക്രമം പുറത്തുവന്നു. രാവിലെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 12.30ന് കണ്ണൂരിലെത്തും.തിരികെ കണ്ണൂരില്‍ നിന്ന് രണ്ട് മണിയ്ക്ക് തിരിച്ച്‌ 9.20ന് തിരുവനന്തപുരത്തെത്തും.

വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ യാത്രാ നിരക്കും തീരുമാനമായി. എക്കണോമി കോച്ചില്‍ കണ്ണൂരിലേയ്ക്ക് ഭക്ഷണ സഹിതം 1400 രൂപയാണ് ടിക്കറ്റ് നിരക്ക്. 78 സീറ്റ് വീതം 12 എക്കണോമി കോച്ചാണ് വന്ദേ ഭാരതില്‍ ഉണ്ടാവുക. 54 സീറ്റ് വീതമുള്ള രണ്ട് എക്‌സിക്യൂട്ടീവ് കോച്ചും ഉണ്ടാവും. ഭക്ഷണം അടക്കം 2400 രൂപയാണ് എക്‌സിക്യൂട്ടീവ് കോച്ചിലെ ടിക്കറ്റ് നിരക്ക്. മുന്നിലും പിന്നിലുമായി 44 സീറ്റ് വീതമുള്ള രണ്ട് കോച്ച്‌ വേറെയുമുണ്ടാവും.

ഈ മാസം 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്ദേ ഭാരത് ട്രെയിനിന് ഫ്ളാഗ് ഓഫ് ചെയ്യുന്നത്. ആദ്യ യാത്രയില്‍ തിരഞ്ഞെടുക്കപ്പെട്ട 25 യാത്രക്കാര്‍ ഉണ്ടാവും. ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും. 25ന് ശേഷം യാത്രക്കാര്‍ക്കായി ബുക്കിംഗ് സൗകര്യം ആരംഭിക്കും.

ഇന്നലെ വന്ദേ ഭാരതിന്റെ ആദ്യ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്ക് 7.10 മണിക്കൂറിലെത്തിയാണ് വന്ദേഭാരത് പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം- കണ്ണൂര്‍ 501 കിലോമീറ്ററാണ് ദൂരം.

Leave a Reply

Your email address will not be published. Required fields are marked *