ആദ്യയാത്രക്കൊരുങ്ങി വന്ദേ ഭാരത് ;പ്രധാനമന്ത്രി 10.30ന് ഫ്ലാഗ് ഓഫ് ചെയ്യും ,ആദ്യയാത്രയിൽ മത സാമൂഹിക സാംസ്‌കാരിക നേതാക്കൾ, പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ശശിതരൂർ എം പി യും1 min read

25/4/23

തിരുവനന്തപുരം :ആദ്യയാത്രക്കൊരുങ്ങി വന്ദേ ഭാരത്. ആദ്യ യാത്രയിൽ ക്ഷണിക്കപ്പെട്ട അതിഥികളായി മത സാമൂഹിക സാംസ്‌കാരിക നേതാക്കളും, സ്കൂൾ കുട്ടികളും, സിനിമ താരങ്ങളും ഉണ്ടാകും.

ആദ്യ യാത്രക്കായി പാളയം ഇമാം സുഹൈൽ , നിംസ് എം ഡി ഫൈസൽ ഖാൻ, ഗുരുരത്നം ജ്ഞാനതപസി തുടങ്ങി വിവിധ മേഖലയിലെ പ്രമുഖർ യാത്രക്കാരയുണ്ട്.

കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് ഫ്ലാഗ് ഓഫ്‌ പ്രധാനമന്ത്രി 10.30ന് നിർവഹിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയും, ഗവർണറും, മന്ത്രിമാരും ഉണ്ടാകും, ശശിതരൂർ എം പി പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നേരിട്ട് എത്തും.

വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫും 3200 കോടിയുടെ വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും. കൊച്ചിയില്‍ നിന്ന് രാവിലെ 10.15നാണ് തിരുവനന്തപുരത്തെത്തുന്നത്. എയര്‍പോര്‍ട്ടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

10.30നാണ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് നടക്കുക. 10.50വരെ അവിടെ ചെലവിടുന്ന പ്രധാനമന്ത്രി ട്രെയിനില്‍ സജ്ജമാക്കിയ കോച്ചില്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തും. 11ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തും. കൊച്ചി വാട്ടര്‍ മെട്രോയും പൂര്‍ണമായി വൈദ്യുതീകരിച്ച ദിണ്ടിഗല്‍- പളനി- പാലക്കാട് സെക്‌ഷന്‍ റെയില്‍പാതയും നാടിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്ത് ഗതാഗത നിയന്ത്രണമുണ്ട്.

ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം റെയില്‍മേഖലയുടെ വികസനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതി, തിരുവനന്തപുരം- ഷൊര്‍ണൂര്‍ സെക്‌ഷനിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററാക്കുന്ന പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും നിര്‍വഹിക്കും. 12.40ന് പ്രധാനമന്ത്രി കേന്ദ്രഭരണപ്രദേശമായ ദാദ്രനഗര്‍ ഹവേലിക്ക് പുറപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *