22/4/23
തിരുവനന്തപുരം :വന്ദേ ഭാരത് സമയക്രമം നിശ്ചയിച്ചു.തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന വണ്ടിക്ക് ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഫ്ലാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും പങ്കെടുക്കും. വന്ദേഭാരതിന്റെ വേഗത തിരുവനന്തപുരം – ഷൊര്‍ണൂര്‍ വരെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പണികളുടെ ഉദ്ഘാടനവും അന്ന് തന്നെ നടക്കും.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസിന്റെ ടൈംടേബിള്‍ തയാറായി. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസര്‍കോട്ട് എത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂര്‍ 05 മിനിറ്റാണ് റണ്ണിങ് ടൈം
വ്യാഴാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല. വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ആവശ്യത്തെ തുടര്‍ന്നാണ് ഷൊര്‍ണൂരിലും വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത്. അതേസമയം ചെങ്ങന്നൂര്‍, തിരൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകില്ലസമയക്രമം
തിരുവനന്തപുരം – 5.20
കൊല്ലം – 6.07
കോട്ടയം – 7.20
എറണാകുളം – 8.17
തൃശ്ശൂര്‍ – 9.22
ഷൊര്‍ണൂര്‍ – 10.02
കോഴിക്കോട് – 11.03
കണ്ണൂര്‍ 12.02
കാസര്‍കോട് – 1.30
എട്ട് മണിക്കൂര്‍ 05 മിനിറ്റ് സമയമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് വന്ദേ ഭാരത് എക്സ്‌പ്രസ് കാസര്‍കോട് എത്തുക. തിരിച്ച് കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.30 യ്ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.
മടക്കയാത്ര സമയക്രമം
കാസര്‍കോട് – 2.30
കണ്ണൂര്‍ – 3.28
കോഴിക്കോട് – 4.28
ഷൊര്‍ണ്ണൂര്‍ – 5.28
തൃശ്ശൂര്‍ – 6.03
എറണാകുളം – 7.05
കോട്ടയം – 8
കൊല്ലം – 9.18
തിരുവനന്തപുരം – 10.35