തിരുവനന്തപുരം :തിരുവനന്തപുരത്തെ ആദ്യ ഫ്ലോറ്റിംഗ് ബ്രിഡ്ജ് തകർന്നു. രണ്ടുമാസം മുൻപ് വർക്കലയിൽ സ്ഥാപിച്ച ബ്രിഡ്ജ് ആണ് തകർന്നത്. അപകടസമയം നിരവധി ആളുകൾ ബ്രിഡ്ജിൽ ഉണ്ടായിരുന്നു.
അപകടത്തെ തുടർന്ന്, വർക്കല തലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലുമായി 21 പേരെ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരാവാസ്ഥയിലാണ്. നാദിറ, ഋഷബ് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ബ്രിഡ്ജില്‍ കെട്ടിയിരുന്ന കയറിന് കാലപ്പഴക്കം ഉള്ളതായി ലൈഫ് ഗാർഡുകള്‍ പറയുന്നു. ഇതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബ്രിഡ്ജ് പൂർണമായും തകർന്ന അവസ്ഥയിലാണ്.
രണ്ടര മാസങ്ങള്‍ക്ക് മുൻപാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്.