വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ് എൻട്രി ഫീ കുറച്ചു1 min read

തിരുവനന്തപുരം: വാഗമണ്‍ ഗ്ലാസ് ബിഡ്ജിന്റെ എൻട്രി ഫീസ് കുറച്ചു. വിനോദ സഞ്ചാര വകുപ്പ് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.

 ഇപ്പോള്‍ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് 500 രൂപയില്‍ നിന്നും 250 രൂപയായി കുറക്കാൻ തീരുമാനിച്ചതായി മുഹമ്മദ് റിയാസ് വ്യക്തമാക്കുകയുണ്ടായി.

ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യല്‍മീഡിയയിലൂടെയും നിരവധി പേര്‍ എൻട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടല്‍ നടത്തണമെന്ന് മന്ത്രിയോട് തന്നെ  ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ്  അദ്ദേഹം ഇക്കാര്യം പരിശോധിക്കാൻ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് ഇതിനകം തന്നെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും നിളം കൂടിയ കാന്റി ലിവര്‍ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയില്‍ സഞ്ചാരികള്‍ കൗതുകത്തോടെയാണ് വാഗമണിലേക്ക്  ഇപ്പോൾ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *