മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിപ്പിച്ച യുത്ത് കോൺഗ്രസ്‌ പ്രവർത്തകന്റെ കാർ കസ്റ്റഡിയിൽ1 min read

9/4/23

കോട്ടയം :ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ഏബല്‍ ബാബു എന്നയാളുടെ കാറാണ് കസ്റ്റഡിയിലെടുത്തത്. ഓര്‍ത്തഡോക്സ് സഭയുടെ യുവജനപ്രസ്ഥാനത്തിലെ അംഗമായ ഇയാളുടെ കാറിലാണ് പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയതെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ന‌ടന്നിരുന്നു.

ഈ മാസം 1ന് അര്‍ദ്ധരാത്രിയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം’ എന്നാവശ്യപ്പെടുന്ന പോസ്റ്റര്‍ പത്തനംതിട്ടയിലെ വിവിധ ഓര്‍ത്തഡോക്സ് പള്ളികളുടെ മുന്നിലാണ് പതിച്ചിരുന്നത്. ‘ഓര്‍ത്തഡോക്സ് യുവജനം’ എന്ന പേരിലുള്ള പോസ്റ്ററില്‍ പിണറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓര്‍ത്തഡോക്സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ല എന്നായിരുന്നു മന്ത്രി വീണ ജോര്‍ജിന്റെ പ്രതികരണം. ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പ്രതിഷേധം ഉണ്ടെങ്കില്‍ നേരിട്ട് അറിയിക്കാമെന്നും വീണാ ജോര്‍ജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *