വെള്ളറട: കുടയാല്‍ നെടുമ്പാറ ഭാഗത്ത് കരടിയുടെ സാന്നിധ്യം കണ്ടതായി താമസക്കാർ. കുടയാല്‍ ഇളം തോട്ടം കൃഷ്ണ ഭവനില്‍ വിജയകുമാര്‍,ഭാര്യ ഷൈലജ, മകള്‍ ജയലക്ഷ്മി എന്നിവരാണ്ട് കരടിയെ കണ്ടതായി പറഞ്ഞത്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെ ടോര്‍ച്ചുമായി പുറത്തിറങ്ങിയപ്പോള്‍ 30 അടിയോളം അകലത്തില്‍ കരടിയെ കണ്ടെത്തുകയായിരുന്നു . തുടര്‍ന്ന് മൂന്ന് തവണ കരടിയുടെ അലര്‍ച്ചെ ഉണ്ടായതായി പോലീസില്‍ പരാതിപ്പെട്ടു.തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി തിരച്ചിൽ നടത്തി.
പോലീസ് സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കരടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആര്യനാട്ടില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി പരിസരത്ത് തെരച്ചില്‍ നടത്തി. ഒറ്റയ്ക്ക് താമസിക്കുന്ന കുടുംബത്തിന്റെ വീടിന് സമീപം മൂന്ന് ഏക്കറോളം സ്ഥലം വള്ളിപ്പടര്‍പ്പും കാടും പടര്‍ന്നു കിടക്കുകയാണ് അവിടെ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ട്ന്ന് പരാതിക്കാര്‍ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിസരമാകെ തിരഞ്ഞെങ്കിലും കരടിയെ കണ്ടത്തിയില്ല. ഇന്നലെ പെയ്ത മഴ തിരച്ചിലിന് തടസ്സം ഉണ്ടാക്കി. ദിവസങ്ങള്‍ക്കു മുമ്പ് പാലിയോട് ആഴാംകുളത്തും കരടിയുടെ സാന്നിധ്യം കണ്ടതായി പരാതിയുണ്ടായിരുന്നു. പോലീസും റാപ്പിഡ് ഫോര്ട് വനം വകുപ്പും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല