തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ കൂട്ട കൊലപാതകം. അഞ്ചുപേരെ യുവാവ് വെട്ടി കൊലപ്പെടുത്തി. വെഞ്ഞാറമൂട് സ്വദേശിയായ 23കാരൻ അഫാൻ ആണ് പ്രതി. സഹോദരൻ, പെൺസുഹൃത്ത്, അച്ഛന്റെ അമ്മ, അച്ഛന്റെ സഹോദരൻ, ഭാര്യ എന്നിവരെയാണ് പ്രതി കൊലപെടുത്തിയത്.മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. വെട്ടേറ്റ് പരിക്കേറ്റ മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കൂടുതൽ പേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി, സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് മൊഴി നൽകിയത്.