മാറുന്ന സാമൂഹിക വ്യവസ്ഥിതി, നീറുന്ന വാർദ്ധക്യ മനസ്സുകൾ ……. വെട്ടം ഓണത്തിന്…….1 min read

 

പുതിയ തലമുറ വിദേശവാസം തേടി നാടുവിടുമ്പോൾ ഇവിടെ ഒറ്റപ്പെട്ടു പോകുന്നത് അവരുടെ മാതാപിതാക്കളാണ്. അവരിൽ തന്നെ ഭാര്യയോ ഭർത്താവോ നഷ്ടപ്പെട്ടവരാണെങ്കിൽ തീർത്തും ശോചനീയം.
ഓണനാളിൽ മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന “വെട്ടം ” എന്ന ടെലിസിനിമയിലെ ആർകെ എന്ന എഴുപതുകാരനായ രാധാകൃഷ്ണൻ അത്തരക്കാരുടെ ഒരു പ്രതിനിധിയാണ്.

കേന്ദ്രസർക്കാർ ഉദ്യോഗത്തിൽ നിന്നും റിട്ടയർ ചെയ്ത ആർകെ തൻ്റെ ശിഷ്ടജീവിതം നയിക്കുന്നത് കേരളത്തിലാണ്. മുംബെ ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഭാര്യ സുമം, മൂന്നുവർഷം മുമ്പ് ശ്വാസകോശ സംബ്ബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. മകനും മകളും വിവാഹിതരായി യുഎസ്സിൽ സെറ്റിൽഡാണ്. ഇടയ്ക്ക് സംഭവിച്ച അറ്റാക്കിനെ തുടർന്ന് ആർകെയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അദ്ദേഹത്തിൻ്റെ വിധവയായ സഹോദരി ലീലയാണ്.
ഡോക്ടർ പ്രകാശിൻ്റെയും പാലിയേറ്റീവ് കെയറിൽ സേവനം അനുഷ്ഠിക്കുന്ന സ്റ്റെല്ലയുടെയും നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയാണ് ആർകെയുടെ ചികിത്സാകാര്യങ്ങൾ ശ്രദ്ധിക്കുന്നത്.
മക്കളെ നേരിട്ടു കാണാനാകാതെ മനസ്സിൽ ആധി കയറുന്ന അവസരത്തിൽ, ബന്ധങ്ങളുടെ ഊഷ്മളത പങ്കുവെച്ചിരുന്ന പഴയ കത്തുകളിലൂടെ കണ്ണോടിച്ച് ആർകെ ആശ്വാസം കൊള്ളും.
വാട്സാപ്പ് ചാറ്റിലൂടെയും വീഡിയോ കോളിലൂടെയും മാത്രമായി ഒതുങ്ങിപ്പോകുന്ന അച്ഛൻ മക്കൾ ബന്ധത്തിലെ കടുത്ത നിരാശ ആർക്കെയെ മാനസികമായും ശാരീരികമായും തളർത്തുന്നു.

ആർകെയെ ശ്രീജി ഗോപിനാഥൻ അവതരിപ്പിക്കുമ്പോൾ മറ്റു കഥാപാത്രങ്ങളെ ദീപാ ജോസഫ്, വീണാ മിൽട്ടൻ, ബേബി മൈത്രേയി ദീപക്, നസീർ മുഹമ്മദ്, മാനുവൽ ടി മലയിൽ, ജയാമേരി എന്നിവർ അവതരിപ്പിക്കുന്നു.

രചന, സംവിധാനം – അജിതൻ, നിർമ്മാണം – പ്രവാസി ഫിലിംസ്, ഛായാഗ്രഹണം – നൂറുദീൻ ബാവ, എഡിറ്റിംഗ് -ഇബ്രു മുഹമ്മദ്, ക്രിയേറ്റീവ് ഡയറക്ടർ – എം സജീഷ്, ഗാനരചന – ശ്രീരേഖ പ്രിൻസ്, സംഗീതം – ജിജി തോംസൺ, പശ്ചാത്തല സംഗീതം – പ്രമോദ് സാരംഗ്, കല- മിൽക്ക് ബോട്ടിൽ ക്രിയേറ്റീവ്സ്, ചമയം – മഹേഷ് ചേർത്തല, കോസ്റ്റ്യും – മരിയ, അസ്സോസിയേറ്റ് ഡയറക്ടർ -ബാലു നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് മുഹമ്മദ്, അസിസ്റ്റൻ്റ് ഡയറക്ടർ – സിബി, അക്കൗണ്ട്സ് – സതീഷ്, സ്റ്റുഡിയോ- കെ സ്റ്റുഡിയോസ്, ഡിസൈൻസ് – സജീഷ് എം ഡിസൈൻസ്, സ്റ്റിൽസ് – അജീഷ് ആവണി, പിആർഓ – അജയ് തുണ്ടത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *