വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക, ആതുര മേഖലകളിൽ നാദം കേരളയുടെ പങ്ക് മഹത്തരം :മന്ത്രി ആന്റണി രാജു1 min read

19/11/22

തിരുവനന്തപുരം :വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, ആതുര മേഖലകളിൽ നാദം കേരളയുടെ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് മന്ത്രി. ആന്റണി രാജു. നാദം കേരളയുടെ 30ആം വാർഷികവും, സ്കൂൾ കലോത്സവവുംYMCA ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനു പുറമെ കലാ, കായിക, മേഖലകളിൽ മികവ് പുലർത്തുന്ന സംസ്കാരമാണ് കേരളത്തിനുള്ളത്.പഠനം മാത്രമല്ല വിദ്യാഭ്യാസമെന്ന തത്വം പാലിക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഉറ്റു നോക്കുന്നുണ്ട്. കലയുടെ മഹത്വത്തെ കോടതി കയറ്റുന്ന രക്ഷകർത്താക്കൾ കുട്ടികളെ ചെറുപ്പത്തിൽ തന്നെ അവരുടെ വാസനകളെ ചെറുതാക്കി കാണിക്കുന്നു. കലയെ കലയുടെ രീതിയിൽ വിടണം.

ഇപ്പോൾ സ്കൂൾ കലോത്സവത്തിന്റെ സമയമാണ്. കൊറോണയുടെ പിടിയിൽ  കുട്ടികളുടെ സർഗ്ഗ വാസനകൾക്കും ഇടവേള ഉണ്ടായിരുന്നു. ഇപ്പോൾ ആ സാഹചര്യം മാറി. കുട്ടിയുടെ വാസനകളുടെ വികസനമാണ് കലോത്സവത്തിൽ ഉണ്ടാകേണ്ടത്.

ലഹരിക്കെതിരെയുള്ള പോരാട്ടം ഊർജിതമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. കുട്ടികളുടെ വാസനകൾ വികസിപ്പിക്കാൻ നാദം കേരള നടത്തുന്നത് പോലെയുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ബിജെപി സംസ്ഥാന സെക്രട്ടറി പത്മകുമാർ, ഗായകൻ കല്ലറ ഗോപൻ,നാദം കേരള ജനറൽ സെക്രട്ടറി പരബ്രഹ്മം ശ്രീകുമാർ ആദ്യക്ഷത വഹിച്ചു.ചെയർമാൻ ജി. വിജയകുമാർ, YMCA പ്രസിഡന്റ്‌ കോശി,അഡ്വ. സോജരാജേന്ദ്രൻ, ഷാജി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *