4/11/22
തിരുവനന്തപുരം :സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ സെമിനാർ സംഘടിപ്പിച്ച് ആചാര്യശ്രീ ഷഡാനന വിദ്യാപീഠം (ASVP ). നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ VGHSS പ്രധാന അധ്യാപിക ആശ എസ് നായർ ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരെയുള്ള ASVP നേർ രേഖ സ്കൂളിലെ കുട്ടികൾക്കായി സംഘടിപ്പിചതിന് ASVP ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി ആശ എസ് നായർ പറഞ്ഞു.
സ്ത്രീകൾക്കും , കുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ശ്രീമൂലം പ്രജാസഭ യിൽ വാദിക്കുകയും, അതിനായി പരിശ്രമിക്കുകയും ചെയ്ത ശ്രീ. കെ. സി. ഷഡാനനൻനായരുടെ സ്മരണ നിലനിർത്താനും, അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനുമായി രൂപീകരിച്ച ആദ്യ അദ്ധ്യാത്മിക, സാംസ്‌കാരിക സംഘടനയായ ആചാര്യശ്രീ ഷഡാനന വിദ്യാപീഠം ലഹരിക്കെതിരെ നടത്തുന്ന ആദ്യത്തെ പൊതുപരിപാടികേരളത്തിലെ ഏറ്റവും മികച്ച പെൺപള്ളികൂടങ്ങളിൽ ഒന്നായ വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ തന്നെ സംഘടിപ്പിക്കാൻ സാധിച്ചതിൽ സന്തോഷവും, അഭിമാനവുമുണ്ടെന്ന് അധ്യക്ഷനായ Asvp സംസ്ഥാന പ്രസിഡന്റ് ജി. എസ്. നായർ പറഞ്ഞു.
തുടർന്ന് നടന്ന സെമിനാറിൽ മദ്യവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി റസൽ സബർമതി ക്ലാസ്സ് നയിച്ചു.
ജീവിതമാണ് ലഹരി, പഠനം ലഹരിയാക്കണം, ലഹരി ഉപയോഗം മാതാപിതാകൾക്ക് ദുഖവും, സമൂഹത്തിന് ശപവുമായി കുട്ടികളെ മറ്റുമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. “അച്ഛനെ കൊന്ന്, ഗുരുവിനെ തോൽപിച്ച്, മാതാവിന് ഒന്നും നൽകാതെ, ഭാര്യക്ക് കൊടുക്കണമെന്ന “ചൊല്ലിന്റെ സാരംശം-മക്കളുടെ പേരിൽ പിതാവും, ഗുരുവിന്റെ അറിവിനെക്കാൾ അറിവും, നേട്ടങ്ങൾ സർവ്വവും മാതാവിനും, ഭാര്യക്ക് ധനം അളവിലും നൽകുക ‘-അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകി.
വായ്താരിയുടെയും, കഥകളിലൂടെയും കുട്ടികളെ അദ്ദേഹം സന്തോഷിപ്പിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സമൂഹത്തിനൊപ്പം നില്കാൻ അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു.
‘അദ്ധ്യാപകരോടും, മാതാപിതാക്കളോടും എല്ലാകാര്യങ്ങളും തുറന്ന് പറയാൻ കുട്ടികൾ തയ്യാറാകണമെന്ന് ആശംസകൾ അർപ്പിച്ചു സംസാരിച്ച ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് എം. ഡി. അനിൽ കുമാർ പറഞ്ഞു. ലഹരിക്കെതിരെ കുട്ടികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരെ താൻ രചിച്ച കവിത ചൊല്ലി അദ്ധ്യാപകനും, ജീവകാരുണ്യ പ്രവർത്തകനുമായ സിദ്ധീഖ് സുബൈർ കുട്ടികളെ ഉദ്ബോധിപ്പിച്ചു. പ്രകൃതിയെയും, മനുഷ്യനെയും സ്നേഹിക്കാനും, അറിവിനെ ലഹരിയാക്കാനും അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. ലഹരിക്കെതിരെ പോരാടാൻ സ്കൂളുകളിൽ പ്രവർത്തിക്കുന്ന SPC വഹിക്കുന്ന പങ്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
എല്ലാ മാസവും ഒരു നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് മുടങ്ങാതെ അയക്കുന്ന ഇന്ത്യയിലെ ഏക വിദ്യാർത്ഥി എന്ന ബഹുമതി നേടിയ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് മാസ്റ്റർ ആദർശ് “എന്റെ ശരീരം ലഹരി മുക്തം ‘ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മാതാപിതാക്കളുടെ കണ്ണുകളിൽ നിന്നും ഒരിറ്റ് കണ്ണുനീർ പോലും വീഴാതിരിക്കാൻ കുട്ടികൾ തയാറാകണമെന്നും ആദർശ് പറഞ്ഞു.
സെമിനാറിൽ പങ്കെടുത്തവർക്കുള്ള ASVP യുടെ ഉപഹാരം അതിഥികൾക്ക് അംഗങ്ങൾ കൈമാറി. Asvp യും, ജനചിന്തയും സംയുക്തമായി സ്കൂളിന് നൽകിയ വാട്ടർ പ്യുരിഫയർ പ്രധാന അദ്ധ്യാപിക ഏറ്റുവാങ്ങി.അധ്യാപക -അനധ്യാപകർ സെമിനാർ സംഘടിപ്പിക്കുന്നത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും, പങ്കെടുക്കുകയും ചെയ്തു.
ASVP സംസ്ഥാന ട്രഷറർ രാജേഷ്ശങ്കരി,ജില്ലാ കൺവീനർ വെള്ളായണി ജയചന്ദ്രൻ, മണികണ്ഠൻ,വിനോദ് പടനിലം,ജൈദ സുരേഷ്, ജിത അജി എന്നിവർ പങ്കെടുത്തു. ജനചിന്ത പ്രേം സ്വാഗതവും, അധ്യാപകനായ അനുകൂമാർ നന്ദിയും പറഞ്ഞു.