19/10/22
തിരുവനന്തപുരം :VGHSS നേമം PTA രക്ഷിതാക്കൾക്കായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സെമിനാർ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് സ്കൂളിൽ നടക്കും.
അസിസ്റ്റന്റ് എക്സ്സൈസ് കമ്മീഷണറും, വിമുക്തി ജില്ലാ മാനേജറുമായ പി. കെ. ജയരാജ് സെമിനാർ നയിക്കും.
ലഹരിക്കെതിരെ കേരള സമൂഹം ഒറ്റകെട്ടായി പൊരുത്തുമ്പോൾ സ്കൂളിലും ഒരു ബോധവൽക്കരണം നടത്തുന്നതിനെ കുറിച്ചുണ്ടായ പി ടി എ യുടെ ചർച്ചകളിൽ നിന്നുമാണ് സെമിനാർ എന്ന ആശയം ഉണ്ടായത്.ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ എന്നും മുൻപന്തിയിൽ നിന്നും പട നയിക്കുന്ന,അനുഭവ സമ്പത്തും,അറിവുമുള്ള പി. കെ.ജയരാജിന്റെ ക്ലാസ്സ് രക്ഷിതാക്കൾക്ക് പുതിയ അറിവുകളും, ദിശബോധവും, ലഹരിക്കെതിരെ പോരാടാനുള്ള ആർജവവും, കരുത്തും പകർന്ന് നൽകുമെന്ന് PTA പറയുന്നു .
ചടങ്ങിൽ സ്കൂളിന്റെ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് പിന്തുണയും, കുട്ടികളുടെ സുരക്ഷക്കും, ബോധവൽക്കരണത്തിനുമായി ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത നേമം പോലീസ് സ്റ്റേഷൻ പി ആർ ഒ ഷീജ ദാസിനെ ആദരിക്കുന്നു.