12/7/22
തിരുവനന്തപുരം :വിദ്യാഭ്യാസ പുരോഗതിയിൽ കേരളം മികച്ച മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ. നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സംഘടിപ്പിച്ച SSLC,+2വിദ്യാർത്ഥികളെയും, വിവിധമേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥിനികളെ അനുമോദന ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വിദ്യാഭ്യാസ പുരോഗതിയിൽ കേരളം ഏറെ മുന്നിലാണ്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലേയും , ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയും കുട്ടികൾ ജീവിതഭാരം കാരണം പഠനം ഉപേക്ഷിച്ച് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന തൊഴിലിൽ ഏർപ്പെട്ട് ജീവിതം തള്ളി നീക്കുമ്പോൾ കേരളത്തിലെ കുട്ടികൾ പുത്തൻ വസ്ത്രങ്ങളും, പുസ്തകങ്ങളുമായി വിദ്യാലയങ്ങളിൽ നിറഞ്ഞിരിക്കുന്നത് നമ്മുടെ നാടിന്റെ മാത്രം കാഴ്ചയാണ്.
‘വിദ്യാധനം സർവ്വധനാൽ പ്രധാനം “എന്ന ഗുരുദേവന്റെ ആശയമെറ്റെടുത്ത കേരളത്തിലെ സാംസ്‌കാരിക, നവോഥാനനായകൻമാരുടെയും, വിദ്യാഭ്യാസപ്രവർത്തകരുടെയും, മാറിമാറി വന്ന സർക്കാരുകളുടെയും പ്രവർത്തന മികവാണ് നമ്മുടെ നേട്ടത്തിന് പിന്നിൽ. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഭാവി തലമുറക്ക് പാഠമാണ്.
“വിജയികളെ കാത്തിരിക്കുന്നത് വലിയൊരു ലോകമാണ്. വലിയൊരു കടമ്പയും നിങ്ങൾക്ക് മുന്നിലുണ്ട് നിങ്ങൾ ആരാകണമെന്ന് സ്വയം തീരുമാനമെടുക്കേണ്ട നിർണായക സമയമാണ് നിങ്ങൾക്ക് മുന്നിലുള്ളത്, ഭാവിയിൽ രാജ്യത്തിന്റെ ഗതി നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ചുമതലകളിൽ എത്തുന്ന ഭാവി തലമുറയായി മാറുമ്പോഴും സഹനത്തിന്റെയും, സാമൂഹിക പ്രതിബദ്ധതയുടെയും പാഠങ്ങളും, മാതാപിതാക്കളുടെ ത്യാഗങ്ങളും മറന്നു പോകരുതെന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.
ചെറിയ ചെറിയ വിജയങ്ങൾ ഉന്നത പദവികളിലേക്കുള്ള ചവിട്ടുപടിയായി കാണണമെന്നും, പഠിക്കുകയും മാതാപിതാക്കളോടുള്ള കടമകൾ നിറവേറ്റാൻ സാധിക്കുകയും ചെയ്യണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമ്പൂർണ വികാസം ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.
VGHSS സ്ഥാപക മാനേജർ ശ്രീ. വാസുദേവൻ നായർ , കമലഭായി അമ്മ എന്നിവരെ സ്മരിച്ചു കൊണ്ട് ഈശ്വരപ്രാർഥനയോടെ ആരംഭിച്ച അനുമോദന ചടങ്ങിൽ PTA പ്രസിഡന്റ് ഹമീദ് അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ യശസ്സ് ഉയർത്തിയ കുട്ടികൾ ഭാവിയിലെ കുട്ടികൾക്ക് ഉത്തമ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളിലെ കലാ, കായിക മേഖലകളിലെ കഴിവുകൾ കണ്ടെത്തുന്നതും, പ്രോത്സാഹിപ്പിക്കുന്നതും അധ്യാപകർ ആണെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് മാനേജ്‍മെന്റ് നൽകുന്ന പിന്തുണയും,അധ്യാപക, അനധ്യാപകരുടെ സഹകരണവും സ്മരിച്ചുകൊണ്ട് വീശിഷ്ട വ്യക്തിത്വങ്ങളെ സ്വാഗതം ചെയ്ത പ്രഥമ അധ്യാപക ആശ. എസ്. നായർ സംസാരിച്ചു.
സ്കൂളിന്റെ മുൻ വശത്തായി ഒരു ബസ്കാത്തുനിൽപ്പ് കേന്ദ്രം ആവശ്യമാണെന്ന വിഷയവും ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.
A+നേടിയ കുട്ടികൾ ഇനിയുള്ള കുട്ടികൾക്ക് മാതൃകയാണ് സമ്മാനിച്ചതെന്നും, പെൺകുട്ടികൾ മാത്രം പഠിക്കുന്ന VGHSS സ്കൂൾ നേടിയ വിജയം മാതൃകാപരമാണെന്നും മുഖ്യാഥിതിയായ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക പറഞ്ഞു.
കോവിഡ്കാലത്ത്സ്കൂളിന്റെ മാനേജ്‍മെന്റ്, PTA, അധ്യാപകർ തുടങ്ങിയവരുടെ സഹകരണം മികച്ചതായിരുന്നു. സ്കൂളിലെ SPC ഏറ്റവും മികച്ചതാണെന്നും അവർപറഞ്ഞു
.വിദ്യാഭ്യാസ മേഖലക്കായി തദ്ദേശസ്ഥാപനങ്ങൾ വഴി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ,സ്ത്രീകൾക്കും, കുട്ടികൾക്കുമായുള്ള പ്രവർത്തനങ്ങൾ ഇവയൊക്കെ എടുത്തു പറയേണ്ട നേട്ടങ്ങളാണെന്നും.ടി.മല്ലിക പറഞ്ഞു.
കുട്ടികളുടെ കഠിനാധ്വാനവും, അധ്യാപകരുടെ പ്രോത്സാഹനവുമാണ് കുട്ടികളുടെ വിജയത്തിന് പിന്നിലെന്ന് ആശംസകൾ അർപ്പിച്ച വാർഡ് മെമ്പർ.ഇ. വി. വിനോദ് പറഞ്ഞു.
നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുന്ന കുട്ടികൾക്ക് വേണ്ടി ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ആവശ്യമാണെന്ന് ചൂണ്ടികാണിച്ചു കൊണ്ട് സ്കൂൾ സമർപ്പിക്കുന്ന നിവേദനം സ്കൂൾ പ്രഥമ അധ്യാപിക ആശ. എസ്. നായർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്കുമാറിന് കൈമാറി.
വിഷയത്തിൽ ഉടനെ തന്നെ ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.
VGHSS പുറത്തിറങ്ങിയ കലണ്ടർ സ്കൂൾ മാനേജർ K. V. ഷൈലജ ദേവി ക്ക് നൽകി അഡ്വ. ഡി. സുരേഷ്കുമാർ പ്രകാശനം ചെയ്തു.
ഹരിയാനയിൽ വച്ചു നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കളരിയിൽ ചുവട് ഇനത്തിൽ കേരളത്തിന് വെള്ളി മെഡൽ നേടികൊടുത്ത സ്കൂളിലെ 9ആം ക്ലാസ് വിദ്യാർത്ഥിനിയായ ഗോപിക. എസ്.മോഹൻ,
MG യൂണിവേഴ്സിറ്റി BA മൾട്ടി മീഡിയയിൽ നാലാം റാങ്ക് നേടിയ പൂർവ്വവിദ്യാർത്ഥിനി ചെൽസ എന്നിവരെ അനുമോദിച്ചു.
SSLC പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+നേടിയ അർച്ചിത. S.R, അഭിനന്ദ. S, അഭിരാമി. S, അക്ഷര S നായർ,
അനാമിക. D, അനുപമ. M. S, സോലിഹ S A, ശ്രുതി. S. പണിക്കർ, വൈഷ്ണവി. J. S, വിസ്മയ R.B,
ബിൻസി. R, ദേവിക. S, ദുർഗ പ്രദീപ്, അശ്വതി. S, ഗംഗ കൃഷ്ണ. S. R, നിരഞ്ജന. V. H, അനുപമ. S. S, എന്നിവരെയും,+2വിന് എല്ലാ വിഷയങ്ങൾക്കും A +നേടിയ ഐശ്വര്യ. R നേയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
ചടങ്ങിൽ പങ്കെടുത്ത വീശിഷ്ട വ്യക്തിത്വങ്ങൾക്ക് സ്റ്റാഫ് സെക്രട്ടറി അനുഷ നന്ദി അർപ്പിച്ചു.സ്കൂളിന്റെ പ്രവർത്തന മികവിന് പിന്നിൽ പ്രവർത്തിച്ച സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ,സ്റ്റാഫ്,PTA, രക്ഷകർത്താക്കൾ തുടങ്ങിയവർക്കും നന്ദി അർപ്പിച്ചു.
“നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് “എന്ന കടമ്മനിട്ടയുടെ ഈരടികൾ കുട്ടികളെ ടീച്ചർ ഓർമ്മപ്പെടുത്തി.
വിജയ തിളക്കവും, മികവിന്റെ മാറ്റൊലിയുമായി കഴിഞ്ഞ അധ്യായന വർഷത്തെ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന ചടങ്ങ് അക്ഷരാർത്ഥത്തിൽ പ്രതിഭാ സംഗമമായി മാറി..
കൂടുതൽ വിജയഗാഥകളും… സമൂഹത്തിന് കരുത്തുറ്റ, സമ്പന്നമായ ഭാവി തലമുറയെ വാർത്തെടുക്കാനുള്ള തയാറെടുപ്പിലാണ് ഈ സരസ്വതിക്ഷേത്രം.