22/6/23
തിരുവനന്തപുരം :വ്യാജ രേഖ കേസിൽ പിടിയിലായ മുൻ SFI നേതാവ് വിദ്യയുടെ അറസ്റ്റ് രേഖപെടുത്തി. ഇന്ന് രാവിലെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.
അതേസമയം തന്നെ മനഃപൂർവം കുരുക്കിയതാണെന്നും, പിന്നിൽ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യ ആരോപിച്ചു. “വ്യാജ സർട്ടിഫിക്കറ്റ് ഒരിടത്തും ഹാജരാക്കിയിട്ടില്ല, പഠിക്കാൻ മിടുക്കിയായ തനിക്ക് വ്യാജരേഖ നിർമിക്കേണ്ട കാര്യമില്ല, രാഷ്ട്രീയ വൈരം തീർക്കാൻ തന്നെ കരുവാക്കിയതാണെന്നും വിദ്യ പറഞ്ഞു.
ഇന്നലെ കോഴിക്കോട്ടെ സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യ മടങ്ങുന്നവഴിയാണ് പിടിയിലായത്. മേപ്പയ്യൂര്‍ കുട്ടോത്തുവച്ചാണ് പൊലീസ് വിദ്യയെ കസ്‌റ്റഡിയിലായത്.
ഇന്ന്പുലര്‍ച്ചയോടെ വിദ്യയെ അഗളി ഡിവൈ.എസ്.പി ഓഫീസിലെത്തിക്കുകയും .അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്തു.രാവിലെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. കെ.വിദ്യ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തയാഴ്‌ചയിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് കസ്‌റ്റഡിയിലെടുത്തത്. ഇന്നലെ ജസ്‌റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.
കേസെടുത്ത് പതിനഞ്ചാം ദിവസമാണ് വിദ്യയെ കസ്റ്റഡിയിലെടുക്കാനായത്. കേസില്‍ ആഴ്ചകളായിട്ടും പൊലീസിന്റെ മെല്ലേപോക്കിനെക്കുറിച്ച് വിമര്‍ശനം ഉയരുന്നതിനിടെയാണ് വിദ്യയെ ഇന്ന് കസ്റ്റഡിയിലെടുത്തത്.
പാലക്കാട് അട്ടപ്പാടിയിലുള്ള രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളേജില്‍ മലയാളം ഗസ്റ്റ് ലക്ചര്‍ തസ്തികയിലേക്ക് അഭിമുഖത്തിന് കെ.വിദ്യ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതാണ് സംഭവത്തിന് കാരണം. മഹാരാജാസ് കോളേജില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരത്തില്‍ ജോലി ചെയ്‌തെന്നായിരുന്നു വിദ്യ ഹാജരാക്കിയ രേഖ. സംശയം തോന്നിയ കോളേജധികൃതര്‍ മഹാരാജാസ് കോളേജില്‍ വിവരമറിയിക്കുകയും കോളേജധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് കെ.വിദ്യ. മേപ്പായൂരില്‍ ചിലയിടത്ത് വിദ്യ ഒളിവില്‍ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്നിടങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിയ ശേഷമാണ് കസ്റ്റഡിയില്‍ എടുത്തത്.