ഏതെങ്കിലും SFI ക്കാർ വിദ്യയെ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും :പി. എം. ആർഷോ1 min read

15/6/23

തിരുവനന്തപുരം :വ്യാജരേഖ ചമയ്ക്കാൻ വിദ്യയെ ഏതെങ്കിലും SFI ക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി SFI എടുക്കുമെന്ന് പി എം ആർഷോ.

മാര്‍ക്ക് ലിസ്റ്റിലെ പിഴവ് നേരത്തെ അറിഞ്ഞില്ലെന്നും തന്‍റെ മാര്‍ക്ക് ലിസ്റ്റ് മാത്രമാണ് ഇത്തരത്തില്‍ തിരുത്തിയതെന്നാണ് കരുതിയതെന്ന് ആര്‍ഷോ പറഞ്ഞു.

ചെയ്യാത്ത തെറ്റിന് തന്നെ മാധ്യമങ്ങള്‍ ആക്രമിച്ചുവെന്ന് പി എം ആര്‍ഷോ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. പരാതി കൊടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. കെ. വിദ്യയെ വ്യാജ രേഖ ചമയ്ക്കാൻ ഏതെങ്കിലും എസ്‌എഫ്‌ഐക്കാര്‍ സഹായിച്ചെന്ന് തെളിയിക്കണം. എങ്കില്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ഷോ വ്യക്തമാക്കി.

വിദ്യയെ വ്യാജരേഖ ചമയ്ക്കാൻ 16 ലക്ഷം എസ്‌എഫ്‌ഐക്കാരില്‍ ഒരാള്‍ ഇടപെട്ടു എന്ന് തെളിയിക്കൂ. ഒരാള്‍ ഇടപെട്ടു എന്ന തെളിവ് തന്നാല്‍ ആ നിമിഷം നടപടിയെടുക്കും. ഒരാളും വിദ്യയെ സഹായിച്ചിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു.

തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത സംഭവത്തില്‍ ആര്‍ഷോ പ്രതികരിച്ചു. ഗൂഢാലോചന സംബന്ധിച്ചൊക്കെ കൃതമായ വിവരം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. തനിക്കെതിരെ കോളേജ് പ്രിൻസിപ്പല്‍ പോലും വ്യാജ രേഖ എടുത്ത് കാണിച്ചു. താൻ ഫീസ് അടച്ച്‌ പരീക്ഷക്ക് അപേക്ഷ നല്‍കിയെന്നു വ്യാജമായി പ്രചരിപ്പിച്ചുവെന്നും ആര്‍ഷോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *