.വള്ളികുന്നം : ചട്ടമ്പി സ്വാമിയുടെ സമാധി വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ശാസ്ത്രജ്ഞനും വിദ്യാധിരാജ ഇൻ്റർനാഷണലിൻ്റെ പ്രസിഡൻ്റുമായ ഡോ. ഡി.എം.വാസുദേവന്റെ ശതാഭിഷേകം നടന്നു.
5 മുതൽ നടന്ന ഗണപതി ഹോമത്തിനും ലളിതാ സഹസ്രനാമത്തിനും സർവ സിദ്ധി അർച്ചനക്കും സോപാന സംഗീതത്തിനും ശേഷം ഡോ. വാസുദേവനെയും ഭാര്യ ദേവി വാസുദേവനെയും സ്വീകരിച്ച് വേദിയിൽ എത്തിച്ചു. തുടർന്ന് നടന്ന ശതാഭിഷേക സമ്മേളനം ഡോ. കെ ജയകുമാർ ഉദ്ഘാടനം ചെയ്‌തു.
ഡോ. ജസ്‌റ്റിസ് നാരായണക്കുറുപ്പ് അധ്യക്ഷത വഹിച്ച വിദ്യാധി രാജ ഇ്റർനാഷനൽ സെക്രട്ടറി ജനറൽ പെരുമുറ്റം രാധാകൃഷ്ണൻ, ഡോ. സുധീർ പ്രയാഗ, ബാലചന്ദ്രമേനോൻ മുംബൈ, ഗോപകുമാരൻ നായർ ചെന്നൈ, പ്രകാശ് പടിക്കൽ മുംബൈ, ശിവദാസൻ പിള്ള ചെന്നൈ, വി.എസ്.സുഭാഷ്, ഗോപകുമാരൻ നായർ, നന്ദകുമാർ ഉണ്ണിത്താൻ, പ്രഭാകരൻപിള്ള, സോജാ ഗോപാലകൃഷ്ണൻ ഭാവന ഡോ. എ.വിജയരാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. ഡി.എം.വാസുദേവൻ്റെ ജീവചരിത്രമായ ‘ധന്യമീ ജീവിതം’ എന്ന പുസ്‌തകത്തിന്റെ പ്രകാശനം കെ.രാമ പിള്ള നിർവഹിച്ചു. ചടങ്ങിൽ ഡോ.ഡി.എം.വാസുദേവന്റെ ജീവിതത്തെ അടിസ്‌ഥാനമാക്കിയുള്ള വീഡിയോ പ്രദർശനവും നടന്നു. മാതാ അമൃതാനന്ദമയി മഠത്തിൽ നിന്നും അമ്മ പ്രത്യേകം കൊടുത്ത് വിട്ട പ്രസാദവും സ്വാമിമാർ ഡോ. ഡി.എം വാസുദേവന് കൈമാറി.
തുടർന്ന് വൈകിട്ട് കലാമണ്ഡലം അനന്തകൃഷ്‌ണൻ്റെ നേത്യത്വത്തിലുള്ള കഥകളിയും അരങ്ങേറി.