8/4/23
തിരുവനന്തപുരം :ഈ വർഷത്തെ വിഷു- റംസാൻ ചന്തകൾ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 12 മുതൽ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ. അനിൽ. ഇത്തവണ ചന്തകൾ ഉണ്ടാകില്ലെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് മന്ത്രി ജി. ആർ അനിൽ വിഷു- റംസാൻ ചന്തകളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ ചന്തയിലൂടെ വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്നതാണ്
സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 12ന് തമ്പാനൂരിലാണ് നടക്കുക. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ സപ്ലൈകോ വിപണ കേന്ദ്രത്തിനു മുന്നിൽ പ്രത്യേക പന്തൽ കെട്ടിയാകും മേള നടത്തുന്നത്. എല്ലാ ജില്ല, താലൂക്ക് കേന്ദ്രങ്ങളിലും ചന്തകൾ ആരംഭിക്കുന്നതാണ്. സപ്ലൈകോ വിപണന കേന്ദ്രങ്ങൾക്കു മുന്നിൽ സ്ഥലം ഇല്ലെങ്കിൽ ചന്തക്കായി മറ്റു സ്ഥലങ്ങൾ പരിഗണിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.ഏപ്രിൽ 12 ന്ന് ആരംഭിക്കുന്ന ചന്ത ഏപ്രിൽ 21 വരെ നീണ്ടുനിൽക്കും.