ഏപ്രിൽ 2… ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തെ കുറിച്ച് ആരോഗ്യഭാരതി ഉപാധ്യക്ഷൻ ഡോ. D. രഘു1 min read

2/4/23

ഏപ്രിൽ 2… ലോക ഓട്ടിസം ബോധവൽക്കരണ ദിനം…
ലോകമെമ്പാടുമുള്ള ഓട്ടിസം സ്പെക്ട്രം ഡിസ് ഓർഡർ ഉള്ളവരെക്കുറിച്ച് അവബോധം വളർത്തുവാൻ വേണ്ടി ഐക്യരാഷ്ട്രസഭ 2008 മുതൽ എല്ലാവർഷവും ഏപ്രിൽ 2 ലോക ഓട്ടിസം ദിനമായി ആചരിക്കുന്നു. ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ച് ബോധവൽക്കരണം നൽകാനും ഓട്ടിസം ബാധിച്ച കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്തുണ നൽകാനുമാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.
ഓട്ടിസം എന്നത് ഒരു രോഗമല്ല, തലച്ചോറ് സംബന്ധമായ വ്യത്യസ്തയാണ്.1943 ൽ ലിയോ കറാർ എന്ന മനോരോഗ വിദഗ്ദ്ധനാണ് ഓട്ടിസം എന്ന് നാമകരണം ചെയ്തത്. പ്രധാനമായും ഒട്ടിസത്തിനു പിന്നിൽ ജനിതക കാരണങ്ങൾ ആണെങ്കിലും യഥാർത്ഥ കാരണം ഇന്നും അജ്ഞാതമാണ്. ജനിതകമായ സവിശേഷതകൾ, തലച്ചോറിന്റെ ഘടനാപരമായ തകരാറുകൾ, ചില ഔഷധങ്ങൾ, ചില ആഹാരങ്ങൾ, മെർക്കുറി, പുകവലിക്കുന്ന അമ്മമാർ ഇവയൊക്കെ ഓട്ടിസത്തിന് കാരണമാകാം.
* * പൊതു സവിശേഷതകൾ
* സംസാരം, ആംഗ്യം തുടങ്ങിയ ആശയവിനിമയ രീതികൾ പ്രയാസകരമാകുന്നു
* ശബ്ദം, ഉച്ചാരണം ഇവ സമപ്രായക്കാരിൽ നിന്ന് വ്യത്യസ്തമാകുന്നു. അർത്ഥമില്ലാത്ത വാക്കുകളും പ്രയോഗങ്ങളും ആവർത്തിക്കപ്പെടുന്നു
* ഒറ്റയ്ക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുന്നു
* മറ്റുള്ളവരെ അഭിമുഖീകരിക്കുവാൻ പ്രയാസം
* പ്രകോപനമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുന്നു
* ഫാൻ കറങ്ങുന്നതും, ബൾബ് പ്രകാശിക്കുന്നതും കുറെ നേരം നോക്കി നിൽക്കുന്നു
* കൈകളുടേയും ശരീരഭാഗങ്ങളുടേയും പ്രത്യേകതരം ചലനം
* അമിത ഭയം, ഉത്കണ്ഠ, അലക്ഷ്യമായി കറങ്ങി നടക്കുക, ശാരീരിക സ്പർശനം ഇഷ്ടപ്പെടാതിരിക്കുക, ഒരേ വസ്തുവിലേക്ക് സ്ഥിരമായി നോക്കിയിരിക്കുക.
** ചികിൽസാ വിധികൾ
ഓരോ കുട്ടിയുടേയും കഴിവുകൾ പ്രത്യേകമായി നിർണ്ണയം നടത്തി വേണം പരിശീലനം നടത്തേണ്ടത്. മനശാസ്ത്രജ്ഞർ, സംസാരഭാഷാ വിദഗ്ദ്ധർ എന്നിവരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തണം. മാനസികവും ശാരീരികവുമായ വതിയാനങ്ങൾ അപ ഗ്രഥനം നടത്തി മരുന്നുകൾ നിശ്ചയിക്കപെടുന്നതു കൊണ്ടുതന്നെ ഹോമിയോപതി വൈദ്യശാസ്ത്രത്തിൽ മരുന്നുകൾ ലഭ്യമാണ്. പലപ്പോഴും വളരെ വൈകിയാണ് ഓട്ടിസം തിരിച്ചറിയപ്പെടുന്നത്, രണ്ടാം വയസ്സിലെങ്കിലും അസുഖം തിരിച്ചറിഞ്ഞ് ചികിൽസ ആരംഭിക്കണം. ഓട്ടിസം ബാധിച്ച കുട്ടികളിൽ ബുദ്ധിപരമായി ശേഷി ഉള്ളവരും ശേഷി കുറവുള്ളവരും ഉണ്ട്, അതിനാൽ നേരത്ത തന്നെ ചികിൽസ ആരംഭിക്കുന്നതാണ് ഉചിതം.

ഡോക്ടർ ഡി. രഘു

(സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരരീ കേരളം.)

Leave a Reply

Your email address will not be published. Required fields are marked *