തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കേന്ദ്ര കസ്റ്റംസ് മന്ത്രാലയത്തിന്റെ അംഗീകാരങ്ങൾ ലഭിച്ചു.
സെക്ഷൻ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത് , ഇതു സംബന്ധിച്ച കേന്ദ്ര സർക്കാർഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. ഇതോടെ കയറ്റുമതിയും ഇറക്കുമതിക്കുമതിയും സാധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞംഅദാനി പോർട്ട് മാറി. കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ച മാർഗനിർദ്ദേശങ്ങൾ പൂർത്തീകരിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. ഒഫീസ്സ് സൗകര്യങ്ങൾ , കെട്ടിടങ്ങൾ കപ്യൂട്ടർ സംവിധാനം, മികച്ച സർവ്വർ റൂം ഫെസിലറ്റി, തുടങ്ങി 12 മാർഗ നിർദ്ദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടു വച്ചിരുന്നത്. ഇതെല്ലാം പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ വിഴിഞ്ഞത്തിന് സാധ്യമായതോടെയാണ് അംഗീകാരം ലഭിച്ചത്. ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരമാണ് ഇതുവഴി വിഴിഞ്ഞത്തിന് ലഭിക്കുന്നത്.
പ്രധാന മന്ത്രി സെപ്റ്റംബറിൽ വിഴിഞ്ഞത് വരുന്നതിനു മുൻപായി തന്നെ സെക്ഷൻ 8 , സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോർട്ട് കോഡും വിഴിഞ്ഞത്തിന് ലഭിക്കും.ഇതിനുവേണ്ട സജ്ജീകരണങ്ങളും പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്ന് നേരത്തെ ലഭിച്ചിരുന്നു. ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകൾ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട്.ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ നിന്ന് ചെറുകപ്പലുകളിലെത്തുന്ന ചരക്കുകൾ/കണ്ടെയ്നറുകൾ വിഴിഞ്ഞത്തു വച്ച് വമ്പൻ മദർഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനാകും. വിദേശത്തുനിന്ന് മദർഷിപ്പുകളിലെത്തുന്ന കണ്ടെയ്നറുകൾ വിഴിഞ്ഞത്തുവച്ച് ചെറുകപ്പലുകളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്കും അയക്കാം.
പ്രധാനമന്ത്രിയുടെ വരവിനെ വലിയ ആഘോഷമാക്കാൻ നാട്ടുകാർ ഒരുങ്ങുന്നു. തിരുവനന്തപുരം ജില്ലയുടെ ഓണാഘോഷമായിരിക്കും നരേന്ദ്രമോഡി വിഴിഞ്ഞം തുറമുഖ ത്തിന്റെ ഉത്ഘാടന തിനയുള്ള വരവ്. അതിനു മുൻപായി തിരുവനന്തപുരത്തിന്റെ മന്ത്രിയായി രാജീവ് ചന്ദ്ര ശേഖർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
കേന്ദ്ര സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ട് ആയി 840കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഭാരത് മാല പദ്ധതിയിൽ വിഴിഞ്ഞത്തെ ഉൾപ്പെടുത്തി റിംഗ് റോഡ് 78km നിർമ്മിക്കുന്നു. 8400കോടി രൂപ കേന്ദ്രം റോഡിനു നൽകും. റെയിൽവേ അംഗീകരങ്ങൾ കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. കേന്ദ്ര സേനയായ CISF ആയിരിക്കും പോർട്ടിന്റെ സുരക്ഷ. CISF ന്റെ താവളം പഴയ പുളിങ്കുടി ARP ക്യാമ്പ് ആയിരിക്കും.
നേവി യുടെ ഒരു ബർത്തു വിഴിഞ്ഞത് ഉണ്ടാകും. കോസ്റ്റ് ഗാർഡ് താവളം കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത്തോടെ വിഴിഞ്ഞം പോർട്ട് പൂർണമായും കേന്ദ്ര സർക്കാരിന്റെ സുരക്ഷാ വലയത്തിലാകും.
രാജ്യത്തിന്റെ തന്ത്ര പ്രധാന കേന്ദ്ര മായി വിഴിഞ്ഞം മാറുന്നു.
സെക്ഷൻ 7 അനുമതി കൂടി ലഭിച്ചതോടെ വലിയ സാധ്യതയാണ് വിഴിഞ്ഞത്ത് തുറക്കുന്നത്. ചരക്കുനീക്കത്തിൽ നിർണായക തുറമുഖമായി വിഴിഞ്ഞം മാറുന്നു.
വിഴിഞ്ഞം പോർട്ടിൽ നിന്നും ടാഗ്കളിൽ നിന്നും ഓയിൽ കടത്തു നടത്തി അനധികൃത മായി ഫിഷർമെൻ പോർട്ടിൽ ഇറക്കിയതു ഗൗരവമാnയി കാണുന്നു. ഫിഷർ മെൻ പോർട്ട് പൂർണമായും സർക്കാർ നിയന്ത്രണത്തിലാകും.
ഇപ്പോൾ അവിടെ നികുതി പിരി ക്കുന്നത് പള്ളിയുടെ പേരിലാണ്. അത് പോർട്ട് ഡിപ്പാർട്മെന്റ് പിടിക്കും. ഇതാണ് ഒരു വിഭാഗം പോർട്ടിനു എതിരാകാൻ കാ രണം.
എന്തായാലും പ്രധാന മന്ത്രിയുടെ വരവിനോടാനുബന്ധിച്ചു വൻ സുരക്ഷ ഒരുക്കും. കാരണം പോലിസ് സ്റ്റേഷൻ വരെ ആക്രമിച്ചു സേനയെ അപാ യപെടുത്തിയ സംഭവം വളരെ പ്രാധാന്യത്തോടെ സുരക്ഷ വിഭാഗം കാണുന്നു. 65പോലീസ് സേനാം ഗ ങ്ങൾക്ക് പരിക്ക് പറ്റിയിരുന്നു പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ.ഇത്തരം തീവ്രവാദ ആക്രമണ സംഭവം കേന്ദ്ര ഏജൻസി അനേഷണം പുനരാരംഭിക്കുന്നു. സമര കാർക്ക് വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടോ എന്നും അനേഷണ സംഘം വിലയിരുത്തി 3അക്കൗണ്ടുകൾ മരവിപ്പിച്ചു. തുടർ അനേഷണം നടക്കുന്നു. കലാപകാരികൾക്കെതിരെ ശക്തമായ നടപടി കേന്ദ്ര ഏജൻസി കൾ എടുക്കും. കേരള സർക്കാർ മൃദു സമീപനമാണ് കലാപകാരികളോട് സ്വീകരിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം.
ഉത്ഘടനത്തെ തുടർന്ന് പോർട്ടിന്റെ 5km ചുറ്റളവിൽ വൻ സുരക്ഷ ഉണ്ടാകും. കടലിൽ നേവി, കോസ്റ്റ് ഗാർഡ് സുരക്ഷ ഒരുക്കും. കാര ണം ഇന്ത്യയിലെ ഏറ്റവും വലിയ മദർ പോർട്ട് ആണ് രാജ്യത്തിന് സമർപ്പിക്കാൻ മോദി എത്തുന്നത്.