അന്താരാഷ്ട്ര വിഴിഞ്ഞം തുറമുഖത്തിൻ്റെ സാധ്യതയെകുറിച്ചുള്ള സെമിനാറിൽ വിഴിഞ്ഞം എസ്‌.ടി‌.പി‌. ഐ കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്തു1 min read

 

വിഴിഞ്ഞം : ജന്മഭൂമി സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര വിഴിഞ്ഞം തുറമുഖത്തിൻ്റെ സാധ്യതയെകുറിച്ചുള്ള സെമിനാറിൽ വിഴിഞ്ഞം എസ്‌.ടി‌.പി‌. ഐ കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്തു. വിഴിഞ്ഞം എസ്‌. ടി‌. പി‌. ഐ കോളേജ് ഡയറക്ടർ ഷാഹുൽൻ്റെ നേതൃത്വത്തിലാണ് പൂജപ്പുര സരസ്വതി ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന സെമിനാറിൽ വിദ്യാർത്ഥികൾ എത്തിയത്. വിഴിഞ്ഞം തുറമുഖത്തിൻ്റെ വരുംകാലഘട്ടത്തിൽ അനന്ത സാധ്യതകളെ കുറിച്ചാണ് സെമിനാറിൽചർച്ച ചെയ്യപ്പെട്ടത്. വിഴിഞ്ഞം തുറമുഖ സി.ഇ.ഒ പ്രദീപ് ജയരാമൻ തുറമുഖത്തിൻ്റെ വൻ തൊഴിൽ അവസരങ്ങളെക്കുറിച്ചും രാജ്യത്ത് തന്നെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ഓൾ ഇന്ത്യ ലോജസ്റ്റിക് ചെമ്പാർ മുക്കംപാലമൂട് രാധാകൃഷ്ണൻ വിഴിഞ്ഞം തുറമുഖത്തിൽ ലോജസ്റ്റിക് തൊഴിൽ സാധ്യതയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ വൻകിട കമ്പനികൾ വിഴിഞ്ഞം തുറമുഖത്ത് എത്തുമ്പോൾ ലോജസ്റ്റിക് പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങളാണ് വിഴിഞ്ഞം തുറമുഖം ഒരുക്കുന്നതൊന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് വിദ്യാർത്ഥികൾ മികച്ച വിദ്യാഭ്യാസം ഉണ്ടായിട്ടും ഒരു തൊഴിൽ അവസരം പോലും ലഭിക്കാതെ നിൽക്കുന്ന വിദ്യാർത്ഥികൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട് . അതിന് മാറ്റംയെന്ന നിലയിലാണ് ലോജിസ്റ്റിക് രംഗത്തെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കി എസ്‌. ടി‌.പി‌. ഐ കോളേജ് രംഗത്ത് എത്തിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്ത് ലോജസ്റ്റിക് തൊഴിൽ അവസരം സാധ്യത തുറക്കുമ്പോൾ
എസ്‌. ടി‌.പി‌. ഐ കോളേജ് വിദ്യാർത്ഥികൾക്ക് കടന്നുവരുവാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *