തിരുവനന്തപുരം: ജില്ലാ സ്വീപിന്റെയും മാർ ഇവനിയോസ് കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ലോഗോ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്ന് ‘ വോട്ട് പേ ബാത്ത് ‘ എന്ന പരിപാടിയിൽ ജില്ലാ കളക്ടർ വിദ്യാർത്ഥികളുമായി സംവദിച്ചു. എല്ലാവരെയും ഉൾകൊള്ളുന്ന തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങളും ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിദ്യാർത്ഥികളുമായി പങ്കുവെച്ചു.
കോളേജ് പ്രിൻസിപ്പൽ റവറന്റ് ഫാദർ ഗീവർഗീസ് വലിയ ചാങ്ങവീട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം സ്വീപ് നോഡൽ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ അഖിൽ. വി. മേനോൻ, കൺവീനർ ഡോ. സുജു. സി. ജോസഫ്, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.
മാർ ഇവനിയോസ് കോളേജിൽ 19.02.24 നു ഉച്ചക്ക് 2 മണിക്ക് നടന്ന തിരുവനന്തപുരം ജില്ലാ SVEEP ലോഗോ പ്രകാശന പരിപാടി ജില്ലാ കളക്ടർ ശ്രീ. ജെറോമിക് ജോർജ്, ഐ. എ. എസ് നിർവഹിച്ചു… കോളേജ് പ്രിൻസിപ്പൽ റവറെന്റ് ഫാദർ ഗീവർഗീസ് വലിയചാങ്ങവീട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം SVEEP നോഡൽ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ ശ്രീ. അഖിൽ. വി. മേനോൻ, ഐ. എ. എസ് സ്വാഗതം ആശംസിച്ചു,
പ്രസ്തുത പരിപാടിയുടെ കൺവീനർ ഡോ. സുജു. സി. ജോസഫ് കൃതജ്ഞത രേഖ പ്പെടുത്തി.ജില്ലാ കളക്ടർ SVEEP ലോഗോ പ്രകാശനം ചെയ്തു.തുടർന്ന് ‘ വോട്ട് പേ ബാത്ത് ‘ എന്ന പരിപാടിയിൽ വിദ്യാർഥികളുമായി സംവദിച്ചു*