13/3/23
തിരുവനന്തപുരം :വി.എസ് .ഡി .പി- സംസ്ഥന കമ്മിറ്റി സംഘടിപ്പിച്ച വൈകുണ്ഠസ്വാമികളുടെ 214 ആം ജയന്തി ആഘോഷം വി .എസ് .ഡി .പി. ചെയർമാൻ ശ്രീ വിഷ്ണുപുരം ചന്ദ്രശേഖർജിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം കോട്ടയ്ക്കകം പ്രിയദർശിനി ഓഡിറ്റോറിയത്തിൽ കേരള ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി ശ്രീ.ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.
വി .എസ്. ഡി. പി-സംസ്ഥാന പ്രസിഡൻറ് ശ്രീ കള്ളിക്കാട് ശ്യാംലൈജു സ്വാഗതം ആശംസിച്ചു.സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ ശ്രീ വി ജോയ്, കോവളം നിയോജകമണ്ഡലം എംഎൽഎ ശ്രീ എം വിൻസെൻ്റ്,
ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ. വി. വി രാജേഷ് , കേരള കാമരാജ് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ശ്രീ അഡ്വക്കേറ്റ് പൂഴിക്കുന്ന് സുദേവൻ , കേരള ലഹരി നിർമാർജന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ രാജൻ അമ്പൂരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
വി .എസ് .ഡി .പി. ജില്ലാ പ്രസിഡൻറ് ശ്രീ അരുൺ പ്രകാശ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.