വയനാട് :പടമല യിൽ വീടിന്റെ മതിൽ തകർത്ത് എത്തിയ കാട്ടാന ഒരാളുടെ ജീവനെടുത്തു. മാനന്തവാടി പടമല സ്വദേശി അജീഷ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരണപെട്ടത്.
വനപാലകർ ഇതുവരെ എത്താത്തതിനാൽ അജീഷിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്കുമുന്നിൽ പ്രതിഷേധിക്കുന്നു.കളക്ടറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ എത്താതെ അജീഷിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റില്ല എന്ന് പ്രതിഷേധക്കാർ പറയുന്നു.
കര്‍ണാടകത്തില്‍ നിന്നെത്തിയ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ഇയാളെ ആക്രമിച്ചത്. കാട്ടാന ഇപ്പോള്‍ കുറുവ കാടുകള്‍ അതിരിടുന്ന ജനവാസമേഖലയായി പടമലഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. വനപാലകര്‍ ആനയുടെ തുരത്താനുള്ള ശ്രമം തുടരുകയാണ്.
ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിഷി നെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വയനാട്ടില്‍ കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച രണ്ട് ആനകളുടെ സാന്നിധ്യമുണ്ടെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. അതില്‍ സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് ആദ്യം കണ്ട ആനയാണ് ഇപ്പോള്‍ ജനവാസമേഖലയില്‍ ഇറങ്ങിയത്.
നേരത്തെ റേഡിയോ കോളര്‍ ഘടിപ്പിച്ച തണ്ണീര്‍ ക്കൊമ്പൻ ഇറങ്ങിയ ഭാഗത്തിന് സമീപത്തുതന്നെയാണ് ഈ ആനയും നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ തുരത്തുന്നതിനായി പ്രദേശത്ത് വന്‍ തോതില്‍ വനപാലകര്‍ എത്തിയിട്ടുണ്ട്. രാവിലെ ആനയുടെ സിഗ്നല്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ജനവാസമേഖലയില്‍ ആനയുടെ സാന്നിധ്യം കണ്ടെത്തിയത്.