വയനാട് വാഹനാപകടത്തിൽ മരണം 9ആയി, വനം മന്ത്രി സ്ഥലം സന്ദർശിക്കും1 min read

25/8/23

വയനാട്:ജീപ്പ് കൊക്കയിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 9ആയി. അപകടം നടന്ന സ്ഥലത്തേക്ക് വനം മന്ത്രി എകെ ശശീന്ദ്രൻ എത്തിച്ചേരും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്.

മുഖ്യമന്ത്രി പരിക്കേറ്റവര്‍ക്കുള്ള ചികിത്സയുള്‍പ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനുമായി നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ജീപ്പില്‍ 13 പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവറുള്‍പ്പെടെ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരെല്ലാം സ്ത്രീകളെന്നാണ് പുറത്തുവരുന്ന വിവരം. മരണപ്പെട്ടവരില്‍ 6 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. തേയില തൊഴിലാളികളായ ഇവര്‍ പണി കഴിഞ്ഞുവരുന്നതിനിടെയാണ് അപകടം. സംഭവം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇതില്‍ 9 പേര്‍ മരിച്ചതായി ഡിഎംഒ അറിയിച്ചു. ആശുപത്രിയിലേക്ക് അധികൃതര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, എങ്ങനെയാണ് അപകടം നടന്നത് എന്നത് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *