മരണം 387,ഇനിയും 180പേരെ കണ്ടെത്താനുണ്ട്, തീരാ നോവായ്‌ വയനാട്1 min read

വയനാട് :ദുരന്തം വിതച്ച വയനാട്ടിൽ മരണ പെട്ടവരുടെ സംഖ്യ 387ആയി.ഇനി 180 പേരെയാണ് കണ്ടെത്താനുള്ളത്. കാണാതായവർക്കായി മുണ്ടക്കൈയിലും ചൂരല്‍മലയിലും അന്വേഷണം ഇന്നും തുടരും. മൃതദേഹങ്ങള്‍ക്കായി ചാലിയാർ പുഴയിലും ഇന്ന് വ്യാപകതിരച്ചില്‍ നടത്തും.

ദുരന്തത്തില്‍ മരണമടഞ്ഞവരില്‍ ഇനിയും തിരിച്ചറിയാനാകാത്ത എട്ടുപേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. പുത്തുമലയിലെ ഹാരിസണ്‍ മലയാളം എസ്‌റ്റേറ്റിലാണ് ഇവർക്ക് അന്ത്യവിശ്രമമൊരുക്കിയത്. മറ്റുള്ളവരുടെ സംസ്‌കാരം ഇന്ന് നടത്തും. അതേസമയം മഹാദുരന്തത്തിന് ശേഷം വയനാട് ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവർത്തിക്കാത്ത സ്‌കൂളുകളാണ് ഇന്ന് തുറക്കുക. ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവർത്തിക്കുന്ന നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാടിന് പുറമേ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി.

ഇന്നലെ നടത്തിയ ഐ ബേഡ് ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യശരീര സാന്നിദ്ധ്യമുളള രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തി. സേന നിർമ്മിച്ച ബെയ്‌ലി പാലത്തിനു സമീപത്താണ് ഇവയെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്ന മേജർ ഇന്ദ്രബാലൻ അറിയിച്ചു. ഇവിടെ ഇന്ന് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തും. ഐബോഡ് പരിശോധന ഇന്നും തുടരും.

ഇന്നലെ വൈകിട്ടുവരെ നടത്തിയ തെരച്ചിലില്‍ പരപ്പൻപാറയില്‍ നിന്നും നിലമ്ബൂരില്‍ നിന്നുമായി രണ്ടു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. നിലമ്ബൂരില്‍ നിന്ന് ഏഴും സൂചിപ്പാറ ഭാഗത്തുനിന്ന് ഒന്നും ശരീരഭാഗങ്ങള്‍ ലഭിച്ചു. ചാലിയാർ പുഴയില്‍ നിന്ന് മാത്രമായി എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി.

മൃതദേഹങ്ങള്‍ തിരയാനായി 11 നായകള്‍ക്കു പുറമെ നാലെണ്ണം കൂടി ഇന്നെത്തും.സൈനികരടക്കം 1382 പേരാണ് ദുരന്തഭൂമിയില്‍ സേവനമനുഷ്ഠിക്കുന്നത്. പുറത്തുനിന്നുളള ഭക്ഷണസാധനങ്ങള്‍ ക്യാമ്ബിന് അകത്തേക്ക് കടത്തില്ല. 136 കൗണ്‍സിലർമാരാണ് ക്യാമ്പിൽ പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *