തിരുവനന്തപുരം :1980 ബാച്ച് ഗവ: മോഡൽ ഹൈസ്ക്കൂൾ അലുമിനിയും,കേരള വനം വന്യജീവി വകുപ്പ് അച്ചൻകോവിൽ റെയ്ഞ്ച്ൻ്റെയും നേതൃത്വത്തിൽ അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണകിറ്റും ധനസഹായവും വിതരണം ചെയ്തു.
പരിപാടി അച്ചൻകോവിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ ശ്രീ. വിപിൻ ചന്ദ്രൻ ഉൽഘാടനം ചെയ്തു. ധനസഹായ വിതരണം കാനയാർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. C K സുധീറും കല്ലാർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. രജിത്ത് T A യും ചേർന്ന് ഉൽഘാടനം ചെയ്തു.
മുൻ കല്ലാർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. അനീഷ് കുമാർ . A P , കുംഭാവുരുട്ടി മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ ശ്രീ. മനോജ് എന്നിവർ ആശംസ പ്രസംഗം നടത്തി.
വൈൽഡ് ലൈഫ് ആൻ്റ് നേച്ചർ കെയർ പ്രസിഡൻ്റ് ശ്രീ. പ്രദീപ് മറുപടി പ്രസംഗവും അച്ചൻകോവിൽ P R O ശ്രീ. അജിത് സ്വാഗതവും ശ്രീ. സുനിൽ കുമാർ (SFO )കൃതജ്ഞതയും രേഖപ്പെടുത്തി .
കിറ്റുകളും ധനസഹായവും വിതരണം ചെയ്ത ചടങ്ങിൽ ശ്രീ പ്രദീപ് (പ്രസിഡൻ്റ് വൈൽഡ് ലൈഫ് ആൻ്റ് നേച്ചർ കെയർ , മെമ്പർ ഗവ: മോഡൽ സ്കൂൾ 1980 ബാച്ച് അലുമിനി ) ശ്രീ സജിത് തുഷാര , ശ്രീ രാമവാര്യർ ശ്രീ മധു ശ്രീ മധു ഗണേഷ് ( എല്ലാവരും 1980 ബാച്ച് ഗവ: മോഡൽ സ്ക്കൂൾ അലുമിനി)
അച്ചൻ കോവിൽ വനം ഡിവിഷനിലെ വിവിധ വിഭാഗം ജീവനക്കാരും പങ്കെടുത്തു.