ഇവൾ
ഇവളൊരുടയുന്ന മൺപാത്രമല്ല
കാരിരുമ്പിൻ്റെ കരുത്താണ്;
ഇവളൊരു കുറ്റിച്ചൂലല്ല
ക്രൗര്യമനങ്ങൾക്ക് കൂച്ചുവിലങ്ങാണ്;
ഇവളിലൂറുന്നതടുക്കള മണമല്ല;
പുറത്തെ പെൺ പ്രത്യാശയാണ്;
ഒരു നാറത്തേപ്പല്ലിവൾ
ഒരു നാടിൻ്റെ വീറാണ്
നിരക്ഷരയാവില്ലിവൾ
അറിവിൻ കനിയാണ്;
കവിതയടഞ്ഞ മൺ പ്രതിമയല്ല;
കറുത്ത സത്യങ്ങളുടെ തുറിച്ച വാക്കാണ്.
-ഡോ.അനിത ഹരി