ഇന്ന് ലോക വന ദിനം….ലേഖനം… ഡോ. ഡി രഘു1 min read

വനങ്ങളുടെ പ്രാധാന്യത്തേക്കുറിച്ചും അവയിൽ നിന്ന് ലഭ്യമാകുന്ന നേട്ടങ്ങളേ കുറിച്ചും വന സംരക്ഷണത്തിൻ്റെ ആവശ്യകതയേക്കുറിച്ചും ജനങ്ങളിൽ അവബോധം വളർത്തുവാനായി വനദിനം ആചരിക്കപ്പെടുന്നു .
വനപ്രദേശങ്ങൾക്ക് പുറത്ത് നിലനിൽക്കുന്ന മരങ്ങളേയും സസ്യജാലങ്ങളയും കുറിച്ച് ജനങ്ങൾക്ക് അറിവ് നൽകുവാനും, ഭാവിതലമുറയ്ക്ക് ഇവയുടെ സംരക്ഷണത്തിൻ്റെ പ്രാധാന്യം പകർന്നു നൽകുവാനും ഈ ദിനം ലക്ഷ്യമിടുന്നു .
2025 ൻ്റെ പ്രമേയം’ വനങ്ങളും ഭക്ഷണവും’ എന്നതാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും വനങ്ങളുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു, നാം കുടിക്കുന്ന വെള്ളം, കഴിക്കുന്ന മരുന്നുകൾ, ലഭിക്കുന്ന ഭക്ഷണം, നിർമ്മിക്കുന്ന വീടുകൾ, ശ്വസിക്കുന്ന ഓക്സിജൻ, ഇവയെല്ലാം മരങ്ങളുമായും സസ്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു
ഇന്ന് ലോക ജനത അനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനം, ഓസോണിൻ്റെ കുറത്തുവരുന്ന അനുപാതം, ചൂടിൻ്റെ ആധിക്യം, അൾട്രാവയലറ്റ് രശ്മികളുടെ അതി തീവൃത, ഓക്സിജൻ്റെ കുറവ് എന്നിവയ്ക്കുളള പ്രതിരോധ മാർഗ്ഗമാണ് വനവൽക്കരണം. മൃഗങ്ങളുടെ ആവാസ വ്യവസ്ഥ, മനുഷ്യൻ്റെ ഉപജീവന മാർഗം, നീർത്തട സംരക്ഷണം, മണ്ണൊലിപ്പ് തടയൽ എന്നിവയും വനങ്ങളിലൂടെയാണ് എന്നോർക്കണം.
“കാടില്ലെങ്കിൽ നാടില്ല, നാടില്ലെങ്കിൽ നാമില്ല”

ഡോക്ടർ ഡി രഘു
സംസ്ഥാന ഉപാദ്ധ്യക്ഷർ
ആരോഗ്യഭാരതി…

Leave a Reply

Your email address will not be published. Required fields are marked *