ലോക കരൾദിനം, “ഭക്ഷണമാണ് ആരോഗ്യം ‘ആപ്തവാക്യം, ഫാറ്റി ലിവറും, ചികിത്സ യും… ഡോ. രഘു.. ആരോഗ്യ ഭാരതി കേരളം1 min read

എല്ലാ വർഷവും ഏപ്രിൽ 19 ലോക കരൾദിനമായി ആചരിക്കപ്പെടുന്നു. കരൾ രോഗത്തെക്കുറിച്ചും അവയുടെ പ്രതിരോധം ചികിൽസ എന്നിവയെപ്പറ്റിയും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുവാനാണ് ഈ ദിനം ആചരിക്കപ്പെടുന്നത്
2025 ലെ പ്രമേയം* ഭക്ഷണമാണ് ആരോഗ്യം * എന്നതാണ് . ഫാറ്റിലിവർ, ലിവർ സിറോസിസ്, ലിവർ ക്യാൻസർ എന്നീ അസുഖങ്ങൾ വർദ്ധിക്കുന്ന ഇക്കാലത്ത് ആരോഗ്യകരമായ ജീവിതശൈലി,സമീകൃതാഹാരം എന്നിവയുടെ പ്രാധാന്യം നാം ഓർക്കണം.
**ഫാറ്റിലിവർ*
ഇക്കാലത്ത് വളരെ സാധാരണയായി കണ്ടു വരുന്ന ഒരവസ്ഥയാണ് ഫാറ്റിലിവർ. കരളിൽ വളരെയധികം കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ട് എന്നാണ് ഇതിനർത്ഥം. എന്നാൽ കാലക്രമേണ ഇത് കരളിന് കേടുപാടുകൾ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ആരോഗ്യകരമായ ജീവിതശൈലി, ഭക്ഷണക്രമം, മദ്യപാനം ഒഴിവാക്കൽ എന്നീ രീതികളിലൂടെ ഈ അവസ്ഥ തടയാൻ കഴിയും.
ഫാറ്റിലിവർ രോഗം സാധാരണയായി വലിയ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല. ക്ഷീണം, സുഖമില്ലായ്മ, വയറിൽ കരളിൻ്റെ ഭാഗത്ത്( മുകളിൽ വലതു ഭാഗത്ത്) ഭാരം അഥവാ വേദന എന്നിവ ഉണ്ടാകാം. ഗുരുതരമായ കരൾ രോഗമുണ്ടെങ്കിൽ മഞ്ഞപ്പിത്തം, കടുത്തമഞ്ഞ നിറത്തിലുള്ള മൂത്രം, വീർത്ത വയറ്, കറുത്ത മലം, ചൊറിച്ചിൽ എന്നീ ലക്ഷണങ്ങൾ ഉണ്ടാകും.
**ചികിൽസ, പ്രതിരോധം*
രോഗിയുടെ പൂർണ്ണമായ ശാരീരിക മാനസിക രോഗലക്ഷണങ്ങൾ വ്യക്തമായി പഠിച്ച് മരുന്നുകൾ നൽകണം. ഹോമിയോപ്പതി, ആയുർവേദം, മോഡേൺ മെഡിസിൻ തുടങ്ങിയ എല്ലാ വൈദ്യശാസ്ത്ര ശാഖകളിലും മരുന്നുകൾ ലഭ്യമാണ്.
*ആരോഗ്യകരമായ ജീവിതശൈലി, ഭക്ഷണക്രമം, സമീകൃതാഹാരം പിന്തുടരുക
*പഞ്ചസാര ഒഴിവാക്കുക, അന്നജം കൂടുതലായി കഴിക്കരുത്
*ശരീരഭാരം നിയന്ത്രിക്കുക
*പതിവായി വ്യായാമം ചെയ്യുക, സൂര്യനമസ്കാരം യോഗ ഇവ ഉത്തമം
*പ്രമേഹം, ഉയർന്ന കൊളിസ്റ്ററോൾ ഇവ നിയന്ത്രിക്കുക
*കരളിനെ ബാധിക്കുന്ന മരുന്നുകൾ ഒഴിവാക്കുക, അമിതമായി മരുന്നുകൾ കഴിക്കരുത്, വ്യാജചികിൽസ ഒഴിവാക്കുക.
*മദ്യം, പുകവലി ഉപേക്ഷിക്കുക.

 

*ഡോക്ടർ രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി.

Leave a Reply

Your email address will not be published. Required fields are marked *