ലോക പുകയില രഹിത ദിനം;ലേഖനം ഡോ. രഘു.. ആരോഗ്യഭാരതി1 min read

എല്ലാ വർഷവും മെയ് 31 ന് ലോകാരോഗ്യ സംഘടന ,ലോക പുകയില രഹിത ദിനം ആചരിക്കുന്നു.
പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയില ഉൽപ്പന്നങ്ങൾ നിയന്ത്രിക്കുവാനുള്ള നടപടികൾ പ്രോൽസാഹിപ്പിക്കുക എന്നിവയാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം. ഈ വർഷം, ആകർഷണത കുറയ്ക്കുക, പുകയില നിക്കോട്ടിൻ ഉൽപ്പന്നങ്ങളെ ക്കുറിച്ചുള്ള വ്യവസായ തന്ത്രങ്ങൾ തുറന്നുകാട്ടുക, എന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
*പുകയിലയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ*
പുകയിലയുടെ
പുകയിൽ ക്യാൻസറിന് കാരണമാകുന്ന എഴുപതിൽപരം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. നിക്കോട്ടിൻ വളരെ ആസക്തിയുള്ള സൈകോ ആക്ടീവ് മരുന്നാന്ന്, രക്തക്കുഴലുകൾ ചുരുങ്ങുവാൻ കാരണമാകുന്നു. ഓരോ വർഷവും പുകയില ആറ് ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നു, നിഷ്ക്രിയ പുകവലിയും ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള അകാലമരണത്തിൻ്റെ ഒരു പ്രധാന കാരണം പുകവലിയാണ് ‘
ഹൃദയാഘാതം, മസ്തിഷ്കാഘാതം, സി ഒ പി ഡി, എംഫൈസീമ, ബ്രോങ്കൈറ്റിസ്, ശ്വാസകോശ ശ്വാസനാള വായ അർബുദങ്ങൾ, മൂത്രസഞ്ചി പാൻക്രിയാറ്റിക് ക്യാൻസറുകൾ, പെരിഫറൽ ആർട്ടീരിയൽ ഡിസീസ്, ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്ത സമ്മർദ്ദം, വീടിനുള്ളിലെ പുകവലി കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു, റ്റി എ ഒ, വന്ധ്യത, ഗർഭം ലസൽ, അകാല ജനനം, ലൈംഗിക ശേഷി കുറവ്,പെട്ടന്നുള്ള ശിശു മരണം തുടങ്ങിയവ പുകവലിയുടെ പാർശ്വഫലങ്ങളാണ്.

ഡോക്ടർ രഘു

സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി .

Leave a Reply

Your email address will not be published. Required fields are marked *