കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച യുവ സംവിധായകൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായത്. അതേസമയം, ഇതേ പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുമ്പ് ഇയാൾ അറസ്റ്റിലായിരുന്നു.
ഇയാൾ ജാമ്യത്തിലിറങ്ങിയതിന് ശേഷം പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നാണ് പോലീസിന് ലഭിച്ച വിവരം. വിവിധ ഇടങ്ങളിലെത്തിച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് നടക്കാവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കൊയിലാണ്ടി പോലീസാണ് പിടികൂടിയത്.