തിരുവനന്തപുരം: പ്രാങ്കിന്റെ മറവിൽ നെയ്യാറ്റിൻകരയിൽ പെൺകുട്ടികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ. ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന പെൺകുട്ടികളെ ശല്യം ചെയ്തെന്ന നാട്ടുകാരുടെ പരാതിയിലാണ് ഇവരെ പിടികൂടിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര കോൺവെന്റ് റോഡിൽ വച്ച് മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേർ സ്കൂൾ കഴിഞ്ഞ് പോവുകയായിരുന്ന പെൺകുട്ടികളുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ചു. മറ്റൊരാൾ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നുമുണ്ട്.
പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ ചേർത്ത് നാട്ടുകാർ പൊലീസിന് പരാതി നൽക്കുകയായിരുന്നു. ഒന്നിലധികം സ്കൂളുകൾ ഉള്ള പ്രദേശത്ത് പെൺകുട്ടികളെ ശല്യം ചെയ്യുന്നത് സ്ഥിരമാണെന്നാണ് നാട്ടുകാരുടെ പരാതി.