സിംബാബ്‌വെ :സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു .
സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായിരുന്നു.ഏറെ നാളായി കാൻസര്‍ ബാധിതനായി ചികിത്സയിലായിരുന്നു.
സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. 100 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ആദ്യത്തെ സിംബാബ്‌വേ കളിക്കാരനായിരുന്നു ഹീത്ത് സ്ട്രീക്ക്.ടെസ്റ്റ് ക്രിക്കറ്റില്‍ 1990 റണ്‍സും ഏകദിന മത്സരങ്ങളില്‍ നിന്നും 2943 റണ്‍സും നേടി. തന്റെ ടെസ്റ്റ് കരിയറിനിടെ സ്ട്രീക്ക് രാജ്യത്തിനായി ഒരു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറികളും നേടി, ഏകദിനത്തില്‍ 13 അര്‍ദ്ധ സെഞ്ച്വറികളും നേടി.
ടെസ്റ്റില്‍ 1000 റണ്‍സും 100 വിക്കറ്റും ഏകദിനത്തില്‍ 2000 റണ്‍സും 200 വിക്കറ്റും നേടിയ സിംബാബ്‌വെയില്‍ നിന്നുള്ള ഏക കളിക്കാരൻ. ടെസ്റ്റില്‍ 200-ലധികം വിക്കറ്റുകള്‍ (216) നേടിയ ഏക സിംബാബ്‌വെ കളിക്കാരനാണ് അദ്ദേഹം, റണ്‍സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
2005 ലാണ് അദ്ദേഹം തന്റെ രാജ്യത്തിനായി അവസാനമായി കളിച്ചത്. 2009-13 വരെയും 2016-18 വരെയും അദ്ദേഹം സിംബാബ്‌വെയുടെ പരിശീലകനായിരുന്നു.
“ഹീത്തിന് ക്യാൻസര്‍ ഉണ്ട്, ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ആദരണീയനായ ഓങ്കോളജിസ്റ്റുകളില്‍ ഒരാളുടെ കീഴില്‍ ചികിത്സയിലാണ്, “അദ്ദേഹം നല്ല മാനസികാവസ്ഥയില്‍ തുടരുന്നു, താരമായിരുന്ന കാലത്ത് മൈതാനത്ത് എതിരാളികളെ നേരിട്ടതിന് സമാനമായ രീതിയില്‍ രോഗത്തി നെതിരെ പോരാടുന്നത് തുടരും.” അദ്ദേഹത്തിന്റെ കുടുംബം അക്കാലത്ത് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
സിംബാബ്‌വെയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിക്കറ്റുകള്‍
453 – ഹീത്ത് സ്ട്രീക്ക്
211 – ഗ്രേം ക്രീമര്‍
195 – തെണ്ടൈ ചതാര
193 – റേ വില
169 – പ്രോസ്പര്‍ ഉത്സേയ