വന്യജീവി ആക്രമണം തടയാൻ പ്രത്യേക പദ്ധതി വനം വകുപ്പ് ആവിഷ്കരിച്ചതായി വനം മന്ത്രി എ. കെ. ശശീന്ദ്രൻ1 min read

6/3/23

മണ്ണാർക്കാട് :വന്യജീവി ആക്രമണം തടയാൻ 1.5കോടിയുടെ പദ്ധതിയുമായി വനം വകുപ്പ് ജനങ്ങൾക്ക് ഒപ്പമാണെന്ന് മന്ത്രി. എ.. കെ ശശീന്ദ്രൻ.സംസ്ഥാന വനംവന്യജീവി വകുപ്പ്, മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിയുടെ കീഴില്‍ അട്ടപ്പാടി മുക്കാലിയില്‍ ആരംഭിച്ച ചെറുകിട വനവിഭവ സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ആദിവാസി വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തും. വന്യജീവി ആക്രമണത്തിന് പരിഹാരം കാണാന്‍ മണ്ണാര്‍ക്കാട് മേഖലയില്‍ 87.40 കി.മീ സോളാര്‍ ഫെന്‍സിംഗ്, 7.7 കി.മീ എലിഫെന്റ് ട്രഞ്ച്, 19 കി.മീ സോളാര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ്, ആര്‍.ആര്‍.ടി ടീമുകള്‍ക്ക് പരിശീലനം എന്നിവയ്ക്കായി 150 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനത്തിനകത്ത് തീറ്റ, വെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഒരേ സമയം വനവാസികളുടെ ജീവിത സൗകര്യം ഉറപ്പാക്കി, വനമേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ജനങ്ങളും വനംവകുപ്പും തമ്മില്‍ മെച്ചപ്പെട്ട ബന്ധം നിലനിര്‍ത്താന്‍ വനം വകുപ്പിന് ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ പഠനം നടക്കുന്നതായും മന്ത്രി അറിയിച്ചു. പരിപാടിയുടെ ഭാഗമായി വനാമൃതം പദ്ധതി രണ്ടാംഘട്ട വിപണനോദ്ഘാടനം, പാലക്കാടന്‍ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ തീം സോംഗ് പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിച്ചു. മുക്കാലിയില്‍ നടന്ന പരിപാടിയില്‍ അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍ അദ്ധ്യക്ഷയായി.

പുതൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, വാര്‍ഡംഗം കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് ഓഫീസര്‍ നോയല്‍ തോമസ്, ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് മണ്ണാര്‍ക്കാട് എഫ്.ഡി.എ ചെയര്‍മാന്‍ കെ.വിജയാനന്ദന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *